ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ആഘോഷമായായി പ്രവേശനോത്സവം

ഭാഷാപഠനത്തിന്റെ ബഹുസ്വരത പകർന്ന് നൽകി ജെ.ഡി.റ്റി അറബിക് എക്സിബിഷൻ

കോഴിക്കോട്: അന്താരാഷ്ട്ര അറബിഭാഷാ ദിനാചാരണങ്ങളുടെ ഭാഗമായി ജെ.ഡി.റ്റി ഇസ്ലാം കാമ്പസിൽ നടന്ന രണ്ട് ദിവസത്തെ എക്സിബിഷൻ സമാപിച്ചു. കാമ്പസിലും പുറത്തു നിന്നുമുള്ള വിദ്യാർഥികളും , പൊതു ജനങ്ങളുമായി രണ്ടായിരത്തോളം ആളുകളാണ് എക്‌സ്‌പോയിൽ എത്തിയത്. അറബി ഭാഷാ ദിനവും ഐക്യരാഷ്ട്ര സഭയും തമ്മിലുള്ള ബന്ധം, അറബ് രാജ്യങ്ങളുടെ സ്റ്റിൽ മോഡലുകൾ, അറബി പദങ്ങളെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ, മലയാള ഭാഷയും അറബി ഭാഷയും തമ്മിലുള്ള ബന്ധം, മീഡിയ രംഗത്തെ അറബി സാന്നിധ്യം, അറബിക് കാലിഗ്രഫി, മലയാളത്തിൽ നിന്ന് അറബിയിലേക്ക് തർജമ ചെയ്യപ്പെട്ട പുസ്തകങ്ങൾ, തത്സമയ മത്സരങ്ങൾ തുടങ്ങി വൈവിധ്യങ്ങളാൽ സമ്പന്നമായ എക്‌സ്‌പോ പങ്കെടുത്തവർക്ക് മികച്ച അനുഭവമായി. ജെ.ഡി.റ്റി ഇസ്ലാം കാമ്പസിലെ എൽ.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ സംയുക്തമായാണ് വിപുലമായ ഈ എക്സിബിഷൻ സംഘടിപ്പിച്ചത്.

2 ദിവസത്തെ അറബിക് എക്‌സ്‌പോ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ വ്യവസായിയും ജെ.ഡി.റ്റി ഇസ്‌ലാം കമ്മറ്റി അംഗവുമായ ലുഖ്മാൻ സാഹിബ് ഉദ്‌ഘാടനം ചെയ്തു. ദിനാചരണ പരിപാടികളുടെ ഉദ്‌ഘാടനം ജെ.ഡി.റ്റി ഇസ്‌ലാം കമ്മറ്റി പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. സെക്രട്ടറി ഡോ. പി.സി അൻവർ മുഖ്യപ്രഭാഷണം നടത്തി. എം.പി അബ്ദുൽ ഗഫൂർ, ഡോ.ഇദ്‌രീസ്, യൂനുസ് കൊളംബോ, ആരിഫ് സാഹിബ്, ഇ. അബ്ദുൽ കബീർ, ഇ.അബ്ദുൽ ഗഫൂർ, ടി.എ അബ്ദുൽ മജീദ്, കെ.കെ ഹമീദ്, റോഷിക് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

ജെ.ഡി.റ്റി ഇസ്ലാം സ്ഥാപനങ്ങളുടെ നൂറാം വാർഷികം വിപുലമായ ആഘോഷിക്കാനിരിക്കുന്ന ഈ വർഷത്തെ മികച്ച ഒരു തുടക്കമായി എക്‌സ്‌പോ മാറിയിട്ടുണ്ട്. എക്സ്പോയുടെ ഭാഗമായി കലാ അധ്യാപകരായ സാജിദ് ചോല, ഇർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ചിത്ര പ്രദർശനം, പാട്ട് മൂല എന്നിവരെ ഏറെ ശ്രദ്ധേയമായി. മെഹബൂബ്, നിസാർ കെ.സി, സിനിജ, നബീൽ പാലത്ത്, അബ്ദുൽ ഖലീഫ, അദീബ്‌ പുളിക്കൽ, സഫറുള്ള മാസ്റ്റർ, അഹമ്മദ് മാസ്റ്റർ, സാദിഖ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.