ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റിടാം കൊറോണയെ

അകറ്റിടാം അകറ്റിടാം
ഈ കൊറോണയെ നമ്മൾ
അകറ്റിടാം കൊറോണയെ
നല്ല ലോക സൃഷ്ടിക്കായ്
ഇടയ്ക്കിടെ എല്ലാവരും
കൈകൾ നന്നായ് കഴുകണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മൂക്കും വായും പൊത്തണം
പൊതു സ്ഥലത്തു പോകുന്നേരം
മാസ്കും ഗ്ലൗസും ധരിക്കണം
കൊറോണയെ അകറ്റിടാൻ
ഒരുമയോടെ നീങ്ങിടാം
അകറ്റിടാമീ മാരിയെ
കരുതലോടെ നീങ്ങിടാം
ചട്ടമെല്ലാം പാലിക്കാം
വീട്ടിനുള്ളിലൊതുങ്ങിടാം
കൊറോണയെ അകറ്റിടാൻ
ഭീതിയല്ല വേണ്ടത്
നിപയെന്ന വ്യാധിയെ
തകർത്ത പോലീ മാരിയും
തകർത്തെറിഞ്ഞു ജയ്ച്ചിടാം
യാത്ര വീണ്ടും തുടർന്നിടാം
തകർത്തിടും തുരത്തിടും ഈ
കൊറോണയും നമ്മൾ
പുതിയ കാലം ദൂരെയല്ല
പൊരുതി നമ്മൾ ജയിച്ചിടും.

ബിജിത വിജയൻ
8 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത