ജൂൺ-30-വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾതയ്യാറാക്കിയ പതിപ്പ് പ്രകാശനം

വായനാപതിപ്പ് പ്രവർത്തനം 2022 ജൂൺ 30

വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച കുട്ടികളുടെ വായനാ പതിപ്പുകളുടെ പ്രദർശനം "സൃഷ്ടി " സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ടീച്ചർ സ്കൂൾ അസംബ്ലിയിൽ വച്ച് ഉദ്ഘാടനം ചെയ്തു .തുടർന്ന് പ്രത്യേകം സജ്ജമാക്കിയ മുറിയിൽ എല്ലാ പതിപ്പുകളും പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും 50 ഓളം രക്ഷിതാക്കളും പ്രദർശനം കാണാൻ എത്തി. കുട്ടികളെയും അവരുടെ പ്രവർത്തന മികവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരോടൊപ്പം പ്രവർത്തിച്ച അധ്യാപകരെയും ടീച്ചർ പ്രത്യേകം അഭിനന്ദിച്ചു.