ജി .എസ് .എം .എൽ .പി .സ്‌കൂൾ ,തത്തമംഗലം ഓൺലൈൻ പഠനസൗകര്യം ഒരുക്കൽ
ഓൺലൈൻ പഠനസൗകര്യം ഒരുക്കൽ
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഴുവനായി ഓൺലൈൻ പഠനം നടത്തിവരുന്ന സാഹചര്യത്തിൽ, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനം ബുദ്ധിമുട്ട് ആവുന്ന ഒരു അവസ്ഥ ഉണ്ടായി. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും, പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ വിശദീകരണം ചെയ്യുന്നതിനും സ്മാർട്ട് ഫോണിന്റെ അഭാവം കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിച്ചു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിദ്യാലയത്തിലെ അധ്യാപകർ ചേർന്ന് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ആവശ്യമായ സ്മാർട്ട് ഫോണുകൾ( 4 എണ്ണം ) കുട്ടികൾക്ക് വിതരണം ചെയ്തു.