ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി , ശുചിത്വം , രോഗപ്രതിരോധം

ഈ ഒരു വേനൽക്കാലവും നാം ഓരോരുത്തരും ജീവിതത്തിൽ ഇന്നേ വരെ അനുഭവിക്കാത്ത രീതിയിൽ ചട്ടങ്ങൾ, കരുതൽ എന്നിവയിലൂടെയെല്ലാം കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. അതിനു കാരണമായത് കുറേയധികം രോഗങ്ങൾ ഉദാഹരണം കോ വിഡ് 19. ഈ ഭൂമിയിലെ മുഴുവനോളം രാജ്യങ്ങളെയും ഭീതിയിലാഴ്ത്തി ഇരിക്കുകയാണ് ഈ രോഗം. നിരവധി ആളുകളുടെ ജീവൻ ഇതേസമയം ഈ രോഗത്താൽ നഷ്ടപ്പെട്ടു. നാം ഇനിയെങ്കിലും കരുതൽ ഉള്ളവരായിരിക്കണം എന്തെന്നാൽ പണ്ട് കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ രോഗങ്ങൾ ഇപ്പോൾ വർധിച്ചിരിക്കുന്നു. അതിനു കാരണം പരിസ്ഥിതിയിൽ ഉള്ള ശുചിത്വക്കുറവ് തന്നെയാണ്. ഇക്കാലത്ത് കുറെയധികം രോഗങ്ങൾക്കും പ്രതിരോധിക്കുന്നതിന് ആയി ചികിത്സയും, മരുന്നും എല്ലാമുണ്ട്. എന്നാൽ ആരും ആ അസുഖങ്ങൾ വരാതിരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നില്ല. അതിനാൽ നാം ആദ്യം ചെയ്യേണ്ടത് രോഗം വന്നിട്ട് ചികിത്സിക്കാം എന്ന് ചിന്തിക്കുകയല്ലേ, മറിച്ച് അതിനെ ഇല്ലാതാക്കുന്നത് എങ്ങനെയാണ് എന്നാണ് ചിന്തിക്കേണ്ടത്.

സെബിൻ ജോഷി
9 ജി.വി.എച്ച്.എസ്സ്.കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം