ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/തെൻമലക്കാട്ടിലെ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തെൻമലക്കാട്ടിലെ വിശേഷങ്ങൾ

തെൻമലക്കാട് അവിടുത്തെ മഹാരാജാവാണ് ചിങ്കൻ സിംഹം' പ്രജകളോട് വളരെയധികം സ്നേഹവും ദയാലുവുമായിരുന്നു ചിങ്കൻ സിംഹം' എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്ന കാലം. ആയിടയ്ക്കാണ് ശങ്കുക്കരടിക്ക് പനി വന്നത് പല ഡോക്ടർമാരെയും കാണിച്ചെങ്കിലും പനി മാറിയില്ല. ഡോക്ടർ പപ്പുക്കുറുക്കൻ രക്തവും സ്രവവും പരിശോദിച്ചു ' റിസൾട്ട് വന്നപ്പോൾ ഞെട്ടിപ്പോയി. നിസ്സാര പനിയല്ല, ഒരാൾക്ക് വന്നാൽ സമ്പർക്കത്തിലൂടെ എല്ലാവർക്കും വരും' മഹാരാജാവിനെ വിവരമറിയിച്ചു: ഇതിനെന്താണ് പരിഹാരം അദ്ദേഹം ചോദിച്ചു. ഡോക്ടർ വിശദമായി പറഞ്ഞു കൊടുത്തു. ഇതൊരു മഹാമാരിയാണ് 'പനി വന്ന ശങ്കുക്കരടിയുടെ വീട്ടിലുള്ളവരെയും അടുത്ത് താമസിക്കുന്ന ചിന്നു മുയൽ/മിക്കു കുരങ്ങൻ എന്നിവരുടെ കുടുംബത്തെയും നിരീക്ഷണത്തിലാക്കണം' അവരെ ഐസൊലേറ്റ് ചെയ്യണം' പിന്നെ ആരും തന്നെ പുറത്തിറങ്ങരുത്. അവശ്യസാധനങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. മാത്രമല്ല എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.പുറത്ത് പോയി വരുന്നവർ നിർബന്ധമായും കൈകൾ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കണം. അതിന് മരുന്നൊന്നും തന്നെ കണ്ടു പിടിച്ചിട്ടില്ല. അതു കൊണ്ട് സമൂഹ വ്യാപനം എല്ലാവരും ഒഴിവാക്കണം. ഡോക്ടർ പറഞ്ഞത് കേട്ട് സിംഹ രാജൻ ഉടൻ തന്നെ വിളംബരമറിയിച്ചു. എല്ലാവർക്കുo അത് കേട്ട് സങ്കടമായി. ഇരതേടാൻ പോകാതെ എങ്ങനെ ജീവിക്കും സങ്കടം മനസ്സിലാക്കിയ സിംഹ രാജൻ എല്ലാവരുടെ വീടുകളിലും ഭക്ഷണമെത്തിച്ചു.അതിനിടയിൽ ശങ്കുക്കരടി മരിച്ചു.ഡോക്ടർ പപ്പുക്കുറുക്കനും, ശങ്കുക്കരടിയുടെ വീട്ടിലുള്ള എല്ലാവർക്കും പനി ബാധിച്ചു.ഇത് വെറും പനിയല്ല. കൊ വിഡ് 19 എന്ന കൊറോണ വൈറസാണെന്നും മനസിലായി. കുറെ മൃഗങ്ങൾ ചത്തൊടുങ്ങി. പിന്നെയും മഹാരാജാവ് ആരോടും പുറത്തിറങ്ങരുതെന്ന് വിലക്കി. അങ്ങനെ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്ത് തടങ്കലിലിടും. പിന്നീട് കുറേ നാളത്തേക്ക് ആരും തന്നെ പുറത്തിറങ്ങിയില്ല. മെല്ലെ മെല്ലെ മരണനിരക്ക് കുറഞ്ഞു തുടങ്ങി. പനി വന്നാലും അത് മാറാനും തുടങ്ങി. വീണ്ടും തെൻമലക്കാട്ടിൽ സന്തോഷം തിരികെയെത്തി.അങ്ങനെ കൊറോണ എന്ന മഹാമാരിയെ വേരോടെ പിഴുതെറിയുകയും ചെയ്തു.അതു പോലെ കൂട്ടുകാരെ നമുക്കും ആൾക്കൂട്ടമൊഴിവാക്കി പുറത്തിറങ്ങാതെയും, രോഗികളിൽ നിന്ന് അകലം പാലിച്ച "മാസ്ക് ധരിച്ചും സമൂഹ വ്യാപനം ഒഴിവാക്കിയും നമുക്ക് ഈ മഹാമാരിയെ നമുക്കൊന്നായ് ഇവിടെ നിന്നും തുടച്ചു നീക്കാം.

അഗ്നി സ്നിഗ്ദ് എം
1 ബി ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ