ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ എന്ന ഭീകരൻ

 ലോകമാകെ വിറപ്പിക്കും കൊച്ചു
വൈറസാണ് കൊറോണ
ജാതിമതരാഷ്ട്രമന്യേ ഏവരേയും
തേടിയെത്തുന്ന മഹാവിപത്താണ് കൊറോണ

ഒരു ദിവസം മാത്രം ആയുസ്സുള്ളകൊച്ചു
വൈറസാണ് കൊറോണഎങ്കിലും ലോകമാകെ
സ്തംഭിപ്പിക്കുന്നീ കൊറോണ ചീറിപ്പാഞ്ഞ് വാഹനങ്ങൾ
 ഓടിടുന്നറോഡുകൾ വിജനമാക്കി നിർത്തിടുന്നു .

ആഘോഷങ്ങളും ആർപ്പുവിളികളും
നിശ്ചലമാക്കുന്നു കൊറോണ
ചീറിപായുന്ന വണ്ടികൾ ,തീവണ്ടികൾ ,ഫ്ലയിറ്റുകൾ
എല്ലാം നിശ്ചലംമനുഷ്യരാശിക്കു പേടി സ്വപ്നമീ കൊറോണ

ലക്ഷക്കണക്കിനു ജീവനെടുത്ത്
താണ്ഡവമാടുന്ന ഈ വൈറസിനോട്
പൊരുതുവാൻ സ്വജീവൻ അവഗണിച്ചു പോരാടുന്ന
മാലാഖമാരാകുന്നു ആരോഗ്യ പ്രവർത്തകർ

അവരെ നമുക്ക് വിസ്മരിക്കാനാവില്ലൊരുനാളിലും
ഒരായിരം നന്ദി അർപ്പിച്ചുക്കൊണ്ട് നമിക്കാം നമുക്കവരെ
ചെറുത്തു തോൽപ്പിക്കാം ഈ മഹാവിപത്തിനെ
ഈ മാലാഖമാരിലൂടെ നല്ല നാളെക്കായി


ആൻസ് മരിയ ഷാജി
8 എ ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത