ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ഒപ്പമുണ്ട്....
ഒപ്പമുണ്ട്....
കോവിഡ് സൃഷ്‌ടിച്ച ഇരുട്ടിലൂടെ ലോകം കടന്നുപോകുമ്പോൾ വെളിച്ചത്തിൽ ശ്രദ്ധയൂന്നേണ്ടതിന്റെ ആവശ്യകത ഓരോ ആരോഗ്യപ്രവർത്തകനും വ്യക്തമാക്കിത്തരുന്നു. ഈ സാഹചര്യത്തിൽ നെഗറ്റീവ് എന്ന വാക്കാണ് പോസിറ്റീവ് ഊർജം നൽകുന്നത്. ലോകരാജ്യങ്ങൾ എല്ലാം കോവിഡ് ഭീതിയിലാണ്. ആയിരങ്ങൾ മരിച്ചുവീഴുന്ന ഈ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ തന്നെ ഇരുന്ന് കോറോണയെ പ്രതിരോധിക്കാം. ആരോഗ്യപ്രവർത്തകർ മാലാഖാമാരാവുന്ന ഈ പശ്ചാത്തലത്തിൽ, അവരെ ആദരിക്കാനുള്ള കടമ നമ്മുക്കുണ്ട്.പോലീസുകാർ, ആരോഗ്യപ്രവർത്തകർ, മന്ത്രിമാർ എല്ലാവരും ഉണർന്നിരുന്ന് ഒരു നാടിനെ രക്ഷിക്കുവാൻവേണ്ടി നെട്ടോട്ടമോടുകയാണ്. ഇവരുടെ ഈ സന്നദ്ധസേവനത്തെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്.ഇവരെ ആദരിക്കാനുള്ള കാലമാണിത്. ഇപ്പോൾ അകന്നിരിക്കുന്നത് തീർച്ചയായും കോറോണകാലത്തിനുശേഷം ചേർന്നു നിൽക്കാൻ തന്നെയാണ് എന്ന കാര്യം മനസ്സിൽ സൂക്ഷിക്കേണ്ടതാണ്. കേരളം കോവിഡിനെ ഫലപ്രദമായി തന്നെ പ്രതിരോധിച്ചു. കോവിഡ് ഭീഷണിയുടെ തോത് ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. ഇതിനു കാരണം ആരോഗ്യപ്രവർത്തകരും സന്നദ്ധസേവകരുമാണ്. പ്‌ളേഗ് , നിപ്പ തുടങ്ങിയ വൈറസുകൾ അതിജീവിച്ച ഈ ലോകത്തിനു കോറോണയെന്ന മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷ എല്ലാവരിലുമുണ്ട്. അമാനുഷികമായ കാര്യങ്ങൾ ചെയ്യുന്നവരല്ല മാനുഷികമായ കാര്യങ്ങൾ ചെയ്യുന്നവരാണ് യഥാർഥ ഹീറോസ്...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം