ജി യു പി എസ് വെള്ളംകുളങ്ങര/ഹിന്ദി ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
രൂപീകരണം - ജൂൺ , 2023
കൺവീനർ:- രഹീന ബീഗം വി.എഫ്. (അധ്യാപിക)
പ്രസിഡന്റ് - വൈഷ്‍ണവ് യു.നായർ (ക്ലാസ് -7)
സെക്രട്ടറി - പൂജ സി. (ക്ലാസ് -5)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
വായനദിനാചരണം
2023 ജൂൺ 19 മുതൽ നടത്തുന്ന വായന മാസാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11.7.23 ചൊവ്വാഴ്ച ഉച്ചയ്ക്ക 1.30 ന് യു.പി. ക്ലാസ്സിലെ കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തുകയുണ്ടായി. അഞ്ചാം ക്ലാസ്സിലെ തുടക്കക്കാരായ കുട്ടികൾക്കായി ഈ അധ്യയന വർഷം അവർ ആർജ്ജിച്ച ഹിന്ദി അക്ഷരങ്ങളുടെ അക്ഷരക്കാർഡുകൾ നൽകിക്കൊണ്ട് വായനയ്ക്ക തുടക്കം കുറിച്ചു. വായനയുടെ പ്രാധാന്യം മനസ്സിലാക്കാനായി അക്ഷരങ്ങൾ കൊണ്ടുള്ള വാക്കുകൾ ഓരോന്നായി പറയാൻ കുട്ടികൾക്ക് അവസരം നൽകി. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി.ഹിന്ദി ഭാഷ എഴുതാൻ താൽപര്യം ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ "സുലേഖ് " എന്ന പേരിൽ "അക്ഷര വൃക്ഷം " കൊണ്ട് ലേഖൻ പ്രക്രിയയ്ക്ക തുടക്കം കുറിച്ചു. 19.7.23 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 6, 7 ക്ലാസ്സിലെ കുട്ടികൾക്ക് വായനയിൽ താൽപ്പര്യം ഉണ്ടാക്കുന്നതിനായി "വാചൻ ഉത്സവ്" എന്ന ഹിന്ദി വായന പരിപാടി നടത്തുകയുണ്ടായി. എല്ലാ കുട്ടികൾക്കും വായനകാർഡുകൾ നൽകി പരിപാടിയിൽ പങ്കെടുപ്പിച്ചു. കൂടാതെ എഴുത്ത് ലളിതമാക്കാൻ "പദമാല " എന്ന രചനാ പ്രവർത്തനവും നടത്തുകയുണ്ടായി. കുട്ടികളിൽവായന പ്രോത്സാഹിപ്പിക്കുന്നതിനായി വായനമത്സരവും നടത്തി. ഏഴാം ക്ലാസ്സിൽ നിന്നുളള വൈഷ്ണവ് .യു .നായർ ഒന്നാം സ്ഥാനവും ആറാം ക്ലാസ്സിൽ നിന്നുളള അനന്യ അരുൺ രണ്ടാം സ്ഥാനവും നേടി.
വിവിധയിനം പ്രവർത്തനങ്ങളുമായി കുട്ടികൾ
പ്രേംചന്ദ് ജയന്തി ദിനാചരണം - 2023 ജൂലൈ 31
ഹിന്ദി കബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത സാഹിത്യകാരനും കഥാകൃത്തും ആയ പ്രേംചന്ദിന്റെ ജയന്തിദിനം ആചരിച്ചു. അന്നേ ദിവസം പ്രത്യേക ഹിന്ദി അസംബ്ലി നടത്തി. യു.പി ക്ലാസ്സിലെ കുട്ടികളുടെ മികച്ച പങ്കാളിത്തം അതിൽ പ്രകടമായിരുന്നു. അസംബ്ലിയിൽ പ്രാർത്ഥന മുതൽ ദേശീയ ഗാനം വരെയുള്ള എല്ലാ പരിപാടികളും കുട്ടികൾ ഹിന്ദിയിൽ തന്നെ അവതരിപ്പിച്ചു. പ്രേംചന്ദിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്‍സരം സംഘടിപ്പിച്ചു. പിന്നീട് ഉച്ചയ്‍ക്ക് 1.30 മുതൽ 2.30 വരെ ' പ്രേംചന്ദ് ജയന്തി സാഹിത്യ സഭ ' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തുകയുണ്ടായി. ജൂലൈ 31 ന് വൈകിട്ട് 8 മണി മുതൽ 8.30 വരെ നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിലും യു.പി ക്ലാസ്സിലെ കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ പങ്കെടുത്ത ദേവിപ്രിയ എം.ആർ. ,അർജുൻ എസ്. ,ദക്ഷ, അക്ഷയ് ജയൻ , തീർത്ഥ പ്രദീപ്, വൈഷ്ണവ്. യു. നായർ എന്നീ കുട്ടികൾ ഇ -സർട്ടിഫിക്കറ്റിന് അർഹത നേടി. പോസ്റ്റർ രചനയിലെ മികച്ചവയെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുവർ പത്രികയും തയ്യാറാക്കി. അടുത്ത ദിവസം നടന്ന അസംബ്ലിയിൽ ഹിന്ദി ക്ലബ്ബിന്റെ പ്രസിഡന്റ് ഏഴാം ക്ലാസ്സിലെ വൈഷ്ണവ് യു. നായരും, സെക്രട്ടറിയായ അഞ്ചാം ക്ലാസ്സിലെ ദേവനന്ദയും ചേർന്ന് പ്രഥമാധ്യാപിക സുമി ടീച്ചർക്ക് നൽകിക്കൊണ്ട് ചുവർ പത്രിക പ്രകാശനം ചെയ്തു.