ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ഹിന്ദി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേംചന്ദ്ജയന്തി ദിനം


ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദിയിലെ പ്രസിദ്ധ സാഹിത്യകാരനും, കഥാകൃത്തുമായ പ്രേംചന്ദിന്റെ ജയന്തി ദിനം വെള്ളംകുളങ്ങ ഗവൺമെന്റ് യു.പി. സ്കൂളിൽ ജൂലൈ -31 വ്യാഴാഴ്ച രാവിലെ ഹിന്ദി അസംബ്ലിയോട് കൂടി ആചരിച്ചു. പ്രാർത്ഥന ,പ്രതിജ്ഞ, വാർത്ത, ഹിന്ദി ഗെയിം, പ്രശ്നോത്തരി മുതലായ എല്ലാ പരിപാടികളും യുപി ക്ലാസ്സിലെ കുട്ടികൾ ഹിന്ദിയിൽ തന്നെ അവതരിപ്പിച്ചു. ആറാം ക്ലാസിലെ ദേവിക.എ പ്രേംചന്ദിനെക്കുറിച്ച് ഹിന്ദിയിൽ ഒരു പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പ്രേംചന്ദ് ജയന്തി ദിന ചുവർ പത്രിക സ്കൂൾ പി.ടി.എ പ്രസിഡന്റായ ശ്രീ .സുരജിത്കുമാർ അസംബ്ലിയിൽ പ്രകാശനം ചെയ്തു. കുട്ടികൾ നടത്തിയ എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് എസ്.ആർ.ജി കൺവീനർ സിന്ധു ടീച്ചർ ആശംസകൾ അറിയിച്ചു. 'കഹാനി സാമ്രാട്ട് ' എന്ന പേരിൽ പ്രസിദ്ധനായ പ്രേംചന്ദ് ഹിന്ദി ഭാഷയ്ക്ക് നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണെന്നും നമ്മൾ ആ ഭാഷയെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ഹിന്ദി അധ്യാപികയായ രഹന ടീച്ചർ അസംബ്ലിയിൽ കുട്ടികളോട് പറഞ്ഞു. കുട്ടികൾക്ക് എളുപ്പമുള്ള, രസകരമായ ഭാഷയായി ഹിന്ദി പഠിക്കണമെന്നും ടീച്ചർ കൂട്ടിച്ചേർത്തു. പിന്നീട് ഈ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർരചനയും നടത്തി. അന്നേദിവസം വൈകിട്ട് ഹിന്ദി അധ്യാപക മഞ്ച് ഓൺലൈനായി നടത്തിയ പ്രേംചന്ദ്ജയന്തിദിന ക്വിസ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു.