ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം/ ക്യാൻസർ രോഗികൾക്ക് ഒര‍ു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങ്


മനുഷ്യനെ ശാരീരികമായി മാത്രമല്ല മാനസികമായും സാമ്പത്തികമായും തളർത്തി കളയുന്ന ഒന്നാണ് ക്യാൻസർ എന്ന രോഗാവസ്ഥ.ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ അധ്വാനം കൊണ്ട് കരുതിവെച്ചിരുന്ന സമ്പത്തു മുഴുവൻ ചികിത്സയ്ക്കായി ചെലവാക്കേണ്ടി വരികയും, ഒടുവിൽ ഒരുപക്ഷേ സമ്പത്തും, ജീവനും നഷ്ടമായേക്കാവുന്ന നിസ്സഹായമായ അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥകൾ പലതും നാം കണ്ടിട്ടുണ്ട്. ഗ്രാമത്തിൽ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്ന ആൾക്കാർ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി തങ്ങളാലാകുന്ന മാനസികവും, സാമ്പത്തികവുമായ പിന്തുണ അവർക്ക് നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണിത്.ക്യാൻസർ പ്രതിരോധത്തിന് സ്വീകരിക്കുവാൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ചും, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും 'സ്നേഹകിരണം ക്ലബ് 'അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുകയും, ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.

വാർഡ് പ്രതിനിധിയുടെയും, എസ്.എം.സി. അംഗങ്ങളുടെയും സഹായത്തോടെയാണ്  സഹായമാവശ്യമുളള രോഗികളെ കണ്ടെത്തുന്നത്. ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ ഗ്രാമത്തിലെ കാൻസർ രോഗികളുടെ ചികിത്സയ്ക്കായി കുട്ടികൾ സ്കൂളിൽ വെച്ചിട്ടുള്ള സ്നേഹകിരണം ബോക്സിൽ എല്ലാ വെള്ളിയാഴ്ചകളിലും അവരവരുടെ കഴിവിനൊത്തുള്ള സ്നേഹ കൈനീട്ടം നിക്ഷേപിക്കുന്നു. ഇങ്ങനെ ലഭിക്ക‍ുന്ന സ്നേഹക്കൈനേട്ടങ്ങൾ സ്വരുക്കൂട്ടി വാർഡ് പ്രതിനിധിയുടെ കൂടി സാന്നിധ്യത്തിൽ രോഗികള‍ുടെ ക‍ുട‍ുംബത്തിന് കൈമാറുന്നു.


ഒര‍ുമയ‍ുടെ കൈത്താങ്ങ്
സ്‍നേഹക്കൈനേട്ടം