ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/വായനവർണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



ലക്ഷ്യങ്ങൾ , പ്രത്യേകതകൾ


കുട്ടികളിൽ വായനാശീലം വളർത്തുവാനും പുസ്തകങ്ങളെ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരാക്കി മാറ്റിയെടുക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയാണ് വായന വർണ്ണങ്ങൾ. ഭിന്നശേഷിയുള്ള കുട്ടികളെയും ,പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയും പ്രത്യേകം പരിഗണിച്ചു കൊണ്ടുള്ള ഒരു പദ്ധതി കൂടിയാണിത്. സ്കൂൾ ലൈബ്രറിയേയും, ക്ലാസ് ലൈബ്രറികളെയും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്.അക്ഷരക്കൂട്* എന്ന സ്കൂൾ ലൈബ്രറിയും, എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിരിക്കുന്ന ക്ലാസ് ലൈബ്രറികളും കുട്ടികൾക്ക് അറിവിന്റെ അമൃതം വിളമ്പുന്നു. വായനയെ ഏറെ സ്നേഹിക്കുന്ന , 2022-23 അധ്യയനവർഷത്തിലെ സ്കൂൾ ലീഡർ കൂടിയായ, ഭിന്നശേഷിയുള്ള  കുട്ടിയായ അജേഷ്‍ക‍ുമാർ  ബി.ആർ.സി. തലത്തിൽ മികച്ച വായനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും, നൂറിലധികം പുസ്തകങ്ങൾ വായിച്ച് അവയുടെ വായനക്കുറിപ്പുകൾ  പുസ്തകരൂപത്തിൽ എഴുതി തയ്യാറാക്കിയതും, മികച്ച ഒരു പ്രാസംഗികനായി മാറിയതും ഈ പരിപാടിയുടെ വിജയമാണെന്ന് പറയാതെ വയ്യ.


എല്ലാദിവസവും ഉച്ചഭക്ഷണത്തിനുശേഷം രണ്ടുമണിവരെയുള്ള സമയം വായന മൂലകളെ കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികൾ പുസ്തകങ്ങൾ വായനകാർഡുകൾ എന്നിവ വായിക്കുന്നു. മരങ്ങൾ തണൽ ഒരുക്കിയിട്ടുള്ള സ്കൂളിലെ തുറന്ന വായനവേദികളും, ക്ലാസ് വായന വേദികളും കുട്ടികൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു. വിവിധ ക്ലാസുകളിലെ കുട്ടികൾ ചെറു ഗ്രൂപ്പുകൾ ആയി തിരിഞ്ഞു കൊണ്ടാണ് ഈ വായനവേദി നടത്തുന്നത്. ചെറിയ ക്ലാസിലെ കുട്ടികൾക്ക് വായനയിൽ ഉണ്ടാകുന്ന സംശയങ്ങൾ വലിയ ക്ലാസിലെ കുട്ടികൾ തീർത്തുകൊടുക്കുന്നു. ഇത് കുട്ടികളിൽ സഹകരണ മനോഭാവം വളർത്തുകയും സഹവർത്തിത പഠനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഇത്തരം വായനവേദികൾ സംഘടിപ്പിക്കുന്നത്.


ഇതിനുപുറമേ എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളെ കൊണ്ട് അവർ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വായനക്ക‍ുറിപ്പ് അവതരിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മണി മുതലുള്ള സമയം സ്കൂൾ മീറ്റിംഗ് കൂടുകയും ആ മീറ്റിങ്ങിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് (ഓരോ ആഴ്ചയും മാറിമാറി) വായനമത്സരം നടത്തുകയും ചെയ്യുന്നു.ഓരോ ക്ലാസ്സിലെയ‍ും ക‍ുട്ടികൾ തയ്യാറാക്കിക്കൊണ്ട‍ുവ‍ര‍ുന്ന വായനാക്ക‍ുറിപ്പ‍ുകൾ കൈയെഴ‍ുത്ത‍ുമാസികയായി പ്രസിദ്ധീകരിക്ക‍ുകയ‍ും അങ്ങനെ അവ ക‍ുട്ടികൾക്ക‍ും വായിക്ക‍ുവാന‍ും, മനസ്സിലാക്ക‍ുവാന‍ും, വിലയിര‍ുത്ത‍ുവാന‍ുമ‍ുളള അവസരം ലഭിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.വായനവർണങ്ങള‍ുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങള‍ും വിദ്യാര‍ംഗം ക്ലബ്ബിന്റെ നേത‍ൃത്വത്തിലാണ് ആവിഷ്‍കരിച്ച് നടപ്പിലാക്ക‍ുന്നത്.

2022-23-ലെ പ്രവർത്തനങ്ങൾ കാണ‍ുവാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക