ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/2023-24
രൂപീകരണം - ജൂൺ , 2023
കൺവീനർ:- രജനീഷ് വി. (അധ്യാപകൻ)
പ്രസിഡന്റ് - അർജുൻ എസ്. (ക്ലാസ്സ് -5)
സെക്രട്ടറി - നിള സുനീഷ്‍ (ക്ലാസ്സ് -6)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
ജൈവവൈവിധ്യ പാർക്കും, ഔഷധത്തോട്ടവും
സ‍്കൂളിലെ ജൈവവൈവിധ്യ പാർക്ക് കുട്ടികൾക്ക് വ്യത്യസ്തങ്ങളായ ചെടികളെയും മരങ്ങളെയും കണ്ടറിഞ്ഞും, തൊട്ടറിഞ്ഞും മനസ്സിലാക്കുവാനും, അവയുടെ ജൈവവൈവിധ്യം തിരിച്ചറിഞ്ഞ് കുട്ടികൾക്കും സമൂഹത്തിനും പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കുവാനുമുളള അവസരമൊരുക്കുന്നു.ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും പ്രയോജനവും മനസ്സിലാക്കുന്നതിലൂടെ അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു.ഏതാണ്ട് നൂറിലധികം വ്യത്യസ്തങ്ങളായ ചെടികളും മരങ്ങളും നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് കുട്ടികൾക്ക് പുതിയ അറിവും അനുഭവവുമാകുന്നു.
ഇതിന് പുറമേയാണ് ജൈവവൈവിധ്യ പാർക്കിന് സമീപമുള്ള ഔഷധത്തോട്ടവും കുട്ടികൾ സംരക്ഷിക്കുന്നത്.രോഗങ്ങളെ അകറ്റിനിർത്തി മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുവാൻ കഴിവുള്ള നിരവധി ഔഷധചെടികളാണ് ഈ തോട്ടത്തിൽ ഉള്ളത്. ഇവയെക്കുറിച്ചുള്ള അറിവുകൾ കുട്ടികളിലൂടെ വീടുകളിലേക്കും, അതുവഴി സമൂഹത്തിലേക്കും എത്തിക്കുയും അത് പ്രായോഗിക തലത്തിൽ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.അമൂല്യമായ ജൈവ സമ്പത്ത് നിലനിർത്തുക വഴി ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുളളവയുടെ പിടിയിൽ അകപ്പെടുന്ന പുതുതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
നാട്ടറിവ് ദിനം :- 2023 ഓഗസ്റ്റ് 22
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ 2023 ഓഗസ്റ്റ് 22-ാം തീയതി 'നാട്ടറിവ് ദിനം 'വിവിധ പരിപാടികളോടെ ആചരിച്ചു.ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ഉള്ള നാട്ടറിവുകൾ വീയപുരം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡോക്ടർ കുട്ടികളുമായി പങ്കുവച്ചു.അതിനു ശേഷം നാടൻ കളികളുടെ പ്രദർശനവും നടന്നു.നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.
കുട്ടികളുടെ സഹായത്തോടെ സ്ക്കൂൾ കാമ്പസിലെ ഔഷധ സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക ,ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും സഹായത്തോടെ വിവിധ ഇനം ഔഷധ സസ്യങ്ങൾ കണ്ടെത്തി സ്ക്കൂളിൽ എത്തിക്കുക, അവയുടെ ശാസ്ത്രനാമവും അവയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ശേഖരിച്ച് പുസ്തക രൂപത്തിലാക്കി കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനപ്രദമാകുന്ന 'ഔഷധത്തനിമ 'എന്ന തനത് പ്രവർത്തനത്തിന്റെ ഉദ്ഘാടനവും നാട്ടറിവ് ദിനത്തിൽ നടത്തി.
വിളവെടുപ്പുത്‍സവം
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് സ്ക്കൂൾ പ്രഥമാധ്യാപിക സുമി റേയ്ച്ചൽ സോളമൻ, സീഡ് കോഡിനേറ്റർ സിന്ധു.എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി.അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ വളങ്ങളും, ജൈവ കീടനാശിനികളും ആണ് കൃഷിക്കായി ഉപയോഗിച്ചത്.വെണ്ടയ്ക്ക, തക്കാളി ,പച്ചമുളക്, വഴുതന, പപ്പായ മുതലായവയുടെ വിളവെടുപ്പാണ് നടത്തിയത്. സീഡ് ക്ലബ്ബ് അംഗങ്ങൾ വിളവെടുത്ത പച്ചക്കറികൾ സ്ക്കൂൾഅടുക്കളയിലേയ്‍ക്കു നൽകി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു.