ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
ലക്ഷ്യങ്ങൾ
കുട്ടികളിൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചും അവബോധം വളർത്തിയെടുക്കുക, എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുക, ജൈവവൈവിധ്യ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്ന ബോധം സൃഷ്ടിക്കുക, അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളെ സംരക്ഷിക്കുക, പരിപാലിക്കുക ,ചുറ്റുപാടും വൃത്തിയാക്കി വയ്ക്കുവാനും; ശരിയായ രീതിയിൽ മാലിന്യ സംസ്ക്കരണം നടത്തുവാനുമുള്ള അവബോധം സൃഷ്ടിക്കുക, കാലാവസ്ഥ വ്യതിയാനം, ആഗോള താപനം ,പ്രകൃതി വിഭവങ്ങളുടെ ചൂഷണം ,ഓസോൺ ശോഷണം തുടങ്ങിയ പാരിസ്ഥിതിക വിഷയങ്ങളിൽ വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുക മുതലായവയാണ് ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ.