ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം



മാനം കറുത്തു മഴ പെയ്തു
ഒരു കോടമഴയതു പ്രളയമായി
ഒരു മരം വീണൊരു വീടു തകർന്നു.
വീടുകളൊക്കെയും വെള്ളത്തിലായ്.
ആളുകളെല്ലാം ക്യാമ്പിലുമായ്
മതിലുകളൊക്കെയിടിഞ്ഞുവീണു.
ഒത്തിരിപ്പേരങ്ങു വെള്ളത്തിലായ്
മനുഷ്യമനസ്സു തകർന്നുപോയി.
പ്രളയം തന്നൂ ദുരിതങ്ങൾ
പ്രളയം തന്നൂ ദുരിതങ്ങൾ.
ഈ ദുരിതത്തിനു കാരണക്കാർ
നാം തന്നെ നാം തന്നെയീ മനുഷ്യർ
നാം തന്നെ നാം തന്നെയീ മനുഷ്യർ.
മനുഷ്യന്റെയാക്രമം കൂടിയല്ലോ.
പുഴകളും വയലുകളും നികത്തിയല്ലോ.
പകരം കെട്ടിടം കെട്ടിയുയർത്തി
മഴവെള്ളത്തിനൊഴുകാനിടമില്ലാതായ്.
വെള്ളം കൂടി, അതു പ്രളയമായി
മഴവെള്ളം കൂടിയതു പ്രളയമായി.
 

അദ്വിതാസേജൽ
2 ബി ജി. യു. പി. സ്കൂൾ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത