ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം ആപത്ത്


ഒരു ഗ്രാമത്തിൽ വലിയൊരു ഞാവൽ മരമുണ്ടായിരുന്നു. മഹാ അഹങ്കാരിയായിരുന്നു ആ ഞാവൽ മരം. തൊട്ടപ്പുറത്തു തന്നെ ഒരു മഹാഗണിയുമുണ്ടായിരുന്നു. മഹാഗണി വളരെ സ്നേഹമുള്ളവളും ദയാലുവുമായിരുന്നു. അവളായിരുന്നു പക്ഷികൾക്കും മറ്റും വാസസ്ഥലം കൊടുത്തിരുന്നത്. അതുകൊണ്ടു തന്നെ മഹാഗണിയോടായിരുന്നു എല്ലാവർക്കും ഇഷ്ടം. എല്ലാ ദിവസവും ഞാവൽ"ചെറിയ മരം ചെറിയ മരം" എന്നു പറഞ്ഞ് മഹാഗണിയെ കളിയാക്കാറുണ്ടായിരുന്നു. എന്നാൽ അതിലൊന്നും മഹാഗണിയ്ക്കു സങ്കടമില്ലായിരുന്നു.

       അങ്ങനെയിരിക്കേ ഒരു ദിവസം നാട്ടുകാർ പറയുന്നതു മഹാഗണി കേട്ടു. "നമുക്ക് ഈ ഞാവലിന്റെ ശിഖരങ്ങളൊക്കെ വെട്ടിമാററി വില്ക്കാം. നല്ല വില കിട്ടും".മഹാഗണി ഈ കാര്യം ഞാവലിനോടു പറഞ്ഞു. പക്ഷേ ഞാവൽ അതു കേട്ടഭാവം നടിച്ചില്ല.
           അങ്ങനെ ആ ദിവസം വന്നെത്തി. ഞാവൽ ഇതൊന്നുമറിയാതെ മറ്റു മരങ്ങളെ പരിഹസിച്ചും അഹങ്കരിച്ചും നടന്നു.  എന്നാൽ മഹാഗണി തന്റെ കൂട്ടുകാരനെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ  മൃഗങ്ങളോടും പക്ഷികളോടും പറഞ്ഞു. അങ്ങനെ അവരെല്ലാം സഹായിച്ചു. അവനെ മരണത്തിൽ നിന്നും രക്ഷിച്ചു. അന്നു മുതൽ ഞാവൽ നല്ലവനായി. അവൻ മറ്റുള്ളവരെ സഹായിച്ചും സഹകരിച്ചും ജീവിച്ചു.


ശ്രീയുക്ത.പി.പി.
6എ ജി. യു. പി. സ്കൂൾ വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ