ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി
  പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ എലിയും കൊതുകും ഈച്ചയും താമസിച്ചിരുന്നു. അവർ മൂന്നുപേരും ഉറ്റ സുഹൃത്തുക്കളായിരുന്നു. അവരെല്ലാവരും ഗ്രാമത്തിലെ റോഡരികിലെ ഓടയിലായിരുന്നു താമസിച്ചിരുന്നത്. അവർ അവിടെയുള്ള ഓരോരുത്തർക്കും രോഗങ്ങൾ പടർത്താൻ തുടങ്ങി. പരിസരശുചിത്വത്തിലും വ്യക്തിശുചിത്വത്തിലും അധികം ശ്രദ്ധിക്കാത്ത ഗ്രാമീണരിൽ വലരും ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും മഞ്ഞപ്പിത്തവും വയറിളക്കവും ഛർദ്ദ്യതിസാരവും മലമ്പനിയുമൊക്കെയായി കഷ്ടപ്പെടാൻ തുടങ്ങി. മൂന്ന് കൂട്ടുകാരും  എല്ലാ ദിവസവും സന്തോഷത്തോടെ പാട്ടുപാടിയും ഡാൻസ് കളിച്ചു സന്തോഷത്തോടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം  ആ ഗ്രാമത്തിലെ നാട്ടുകാരെല്ലാം കൂടി ഗ്രാമസഭ വിളിച്ചു ചേർത്തു. അവർ ഒരു തീരുമാനമെടുത്തു. ഇതിങ്ങനെ വിട്ടാൽ ശരിയാകത്തില്ല. ഒരോ വീട്ടിലും പലവിധ രോഗികളാണ്. നാം ശ്രദ്ധിക്കാതെ രക്ഷയില്ല.   ഗ്രാമം മുഴുവൻ അടിയന്തിരമായി വൃത്തിയാക്കണം. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേയും ആചരിക്കണം. ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു ഈച്ചയും കൊതുകും എലിയും തമ്മിൽ തമ്മിൽ പറഞ്ഞു. ഇനി ഇവിടെ നമുക്ക് താമസിക്കാൻ ആവില്ല, നമ്മുടെ കഥ കഴിഞ്ഞതു തന്നെ. എത്രയും  വേഗം നമുക്ക് വേറെ ഗ്രാമത്തിലേക്ക് പോകാം. ഗ്രാമവും ഗ്രാമീണരും ശുചിത്വം ഇപ്പോഴും പാലിക്കുന്നതിനാൽ പിന്നീട് ഒരിക്കലും അവർക്ക് ആ ഗ്രാമത്തിലേക്ക് വരാൻ കഴിഞ്ഞില്ല. 

ഗുണപാഠം : വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങളിൽ നിന്ന് കരകയറാം

വൈഗ പി
നാല് എ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ