ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയെ

അതിജീവിക്കാം മഹാമാരിയെ

ലോകമൊട്ടാകെ കുലുക്കി മറിച്ച ഒരു മഹാമാരി ആണ് കൊറോണ. ഇന്ന് നമ്മളെല്ലാം അതിന്റെ കൈകളിലാണ്. ഇതൊരു വൈറസ് ആണ് ഇതിനെ നമുക്ക് കാണാൻ പോലും സാധിക്കാത്ത അത്രയും ചെറുതാണ്. ചെറുതാണ് എന്ന് കരുതി വെറുതെ വിട്ടുകൂടാ. ഒരായിരം ജനങ്ങളെ ഒറ്റയ്ക്ക് നശിപ്പിക്കാൻ പാകത്തിലുള്ള ശക്തി ഇതിനുണ്ട്. ഇതിന് ഇതുവരെ മരുന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനുള്ള നമ്മുടെയൊക്കെ കയ്യിലുള്ള ഒരേ ഒരു മരുന്നാണ് ശുചിത്വം. ഇപ്പോൾ പത്രം തുറന്നാൽ ഒക്കെ കാണുന്നത് കൊറോണ ബാധിച്ച് മരിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ ആണ്. അത് നമുക്ക് തിരുത്തി എഴുതണം. ഈ ലോകത്തു നിന്നു തന്നെ നമുക്ക് കൊറോണബാധയെ തുരത്തണം, നമ്മുടെയൊക്കെ കൈകളിലുള്ള ശുചിത്വം എന്ന മരുന്ന് ഉപയോഗിച്ച്.

നിപ്പ വന്നപ്പോഴും കൊറോണ വന്നപ്പോഴും നാം ഒറ്റക്കെട്ടാണെന്നും ഐക്യമത്യം മഹാബലം എന്നും തെളിയിച്ചു. അതുപോലെതന്നെ ഈ ലോകത്തെ തന്നെ കാർന്നു തിന്നുന്ന ഈ മഹാമാരിയെ നാം ഒരു മനസ്സായി ഒന്നിച്ചുനിന്ന് ഇവിടെനിന്നും തുരത്തണം.

ഈ മഹാമാരിയെ തുരത്താനുള്ള പ്രതിരോധ മരുന്ന് കണ്ടെത്താൻ വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്കും കൊറോണയുടെ വ്യാപനം തടയാനുമായി ഊണും ഉറക്കവും കളഞ്ഞ് പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്. പോലീസുകാരും നമുക്കൊപ്പമുണ്ട് പൊലീസുകാർ ഉള്ളതുകൊണ്ട് മാത്രമാണ് രോഗവ്യാപനം തടയപ്പെടുന്നത്. പൊരിവെയിലത്ത് വേണ്ടത്ര മതിയാ ഭക്ഷണവുവ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു അവർക്ക് ഒരു ബിഗ് സല്യൂട്ട് നൽകുന്നു. അവർ പുറത്തിറങ്ങുന്നവരെ തല്ലുന്നതും വഴക്കു പറയുന്നതും നമ്മുടെ നന്മക്ക് വേണ്ടിയാണ്. കുട്ടിക്കാലത്ത് അച്ഛനമ്മമാർ കുസൃതി കാണിച്ചാൽ നമ്മെ വഴക്ക് പറയാറില്ലേ, ഇതും അതുപോലെ മാത്രം കരുതിയാൽ മതി. എല്ലാവർക്കും എല്ലാവരും ഉണ്ട്. ഓരോരുത്തരും പുറത്തിറങ്ങാതെ വ്യക്തിശുചിത്വം പാലിക്കുക, കൊറോണയെ ഇല്ലാതാക്കുക

ഗോപിക പി കെ
ഏഴ് ഇ മദുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം