ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

സമൂഹത്തിൽ നിലനിൽക്കുന്ന പലതരം അസുഖങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ പ്രതിരോധശേഷി നിലനിർത്തുക എന്നതാണ് മുഖ്യമായ കാര്യം. പ്രതിരോധശേഷി നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിക്ക് വ്യക്തിശുചിത്വം ആവശ്യമാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. അത് പ്രതിരോധശേഷി നിലനിർത്തുന്നതിന് നമ്മളെ സഹായിക്കും. ഇന്നത്തെ പല മഹാമാരികളും നമ്മളെ വിടാതെ പിന്തുടരുന്നത് നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടാണ് . ചിട്ടയായ ഒരു ജീവിതശൈലി ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ജീവനും ജീവിതത്തിനും ആവശ്യമാണ്. പ്രതിരോധശേഷി വളർത്താൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? ദിവസം കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കണം ശരിയായ വ്യായാമം ചെയ്യുക , പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക , കൈയും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. അസുഖങ്ങൾ ഉള്ള സമയത്ത് പൊതുസമൂഹത്തിലേക്ക് ഉള്ള യാത്രകൾ ഒഴിവാക്കുക നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന് ഓരോ വ്യക്തിയും ഇത് പാലിക്കേണ്ടതാണ്.

ഐശ്വര്യ
IIA ഗവ.യു.പി.എസ് നങ്ങ്യാർകുളങ്ങര ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം