ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്

1ശുചീകരണ പ്രവർത്തനം

 

* * * * * * * * * * * * * * * * * *

സ്കൂളും പരിസരവും അധ്യാപകർ, പി.ടി.എ, കുടുംബശ്രീ എന്നിവരെ പങ്കെടുപ്പിച്ച് ബഹുമാനപ്പെട്ടH M സൂസ് മിത ടീച്ചറുടെ നേത്യത്യത്തിൽ 20 / 10/2021 ബുധനാഴ്ച ആരംഭിച്ച് പത്തു ദിവസം കൊണ്ട് പൂർത്തീകരിക്കുന്നതിന് സാധിച്ചു.

സ്കൂളിലെ ഹെൽത്തുമായി ബന്ധപ്പെ  പ്രവർത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി അതിനു വേണ്ട അധ്യാപകരെ ചുമതലപ്പെടുത്തി

2 Temperature checking

 

കുട്ടികളെ Temperature പരിശോധിക്കുന്നതിനാവശ്യമായി അധ്യാപകരെയും പി.ടി.എയെയും ഉൾപ്പെടുത്തി ഗ്രൂപ്പ് തിരിച്ച് സ്കൂളിന്റെ എല്ലാ കവാടത്തിൽ വെച്ചും പരിശോധന നടത്തുന്നു.





3 .ദൈനംദിന മാലിന്യ സംസ്കരണം

 

1 മുതൽ 7വരെയുള്ള ക്ലാസുകളിലെ മാലിന്യങ്ങൾ ആഴ്ചയിൽ 2 ദിവസം സംസ്കരിക്കുന്നതിനു വേണ്ട നടപടി സ്വീകരിച്ചു പോകുന്നു. ശുചിത്വ പരിപാലനത്തെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കുകയും മികച്ച രീതിയിൽ ശുചിത്വ പരിപാലനം നടത്തുന്ന ക്ലാസിലെ കുട്ടികൾക്ക് HMന്റെ നേത്യത്വത്തിൽ സമ്മാനങ്ങൾ നൽകി വരുന്നു.





4.ഹെൽത്ത് ക്ലബ് പ്രവർത്താനം ആരംഭിച്ചു (10.6.2022)

നല്ല നാട് ''നല്ല വീട്''ചേലോടെ ചെമ്മനാട്'പദ്ധതിയിൽ നമുക്കും പങ്കുചേരാം. നമ്മുടെ സ്കൂളും 'zero waste' ആക്കി മാറ്റാം. അതിനുവേണ്ടി സ്കൂളിൽ മുന്നൊരുക്കങ്ങൾ നടത്തി .

ഓരോ ക്ളാസിൽ നിന്നും രണ്ട് Hellth convenier  മാരെ തെരഞ്ഞടുത്തു. ഓരോ കളാസിലും  രണ്ട് waste bin ( പേപ്പർ, പ്ലാസ്റ്റിക്ക് ഇനം തിരിച്ച് ശേഖരിക്കാൻ) waste pan , ഒന്നിലധികം ചൂലുകൾ എന്നിവ ഒരുക്കി .Health convenier മാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു പ്രാവശ്യം ക്ളാസിൽ നിന്നും ഇനം തിരിച്ച മാലിന്യങ്ങൾ ശേഖരിച്ച് School Health  Club പഞ്ചായത്ത് ഹരിതസേനയ്ക്ക് കൈമാറും. .മാലിന്യങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം ക്ലാസും പരിസരവും വൃത്തിയായിട്ടുള്ള ക്ലാസ്സുകൾക്ക് സ്റ്റാർ മാർക്ക് കൊടുക്കുകയും ഏറ്റവും കൂടുതൽ സ്റ്റാർ ലഭിക്കുന്ന ക്ലാസ്സുകൾക്ക് മാർച്ചു  മാസം സമ്മാനം നൽകുന്നതിനും തീരുമാനിച്ചു.ഭക്ഷണ വേസ്റ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി ക്ലാസ് തലത്തിൽ ഫുഡ് ഇൻസ്‌പെക്ടർ മാരെ നിയമിച്ചു.

5.ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു (1.8.2022)

 

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

6.കൗമാര ക്ലാസ്(22-11-2022)

സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽചട്ടഞ്ചാൽ പ്രൈമറി ഹെൽത്ത് സെന്റർ മുഖേനഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി21-11-2022 തിങ്കളാഴ്ച കൗമാര ക്ലാസ് നടത്തി പ്രസ്തുത ക്ലാസ് ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്   എന്നിവർ കൈകാര്യം ചെയ്തു. കൗമാര പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ചും അവർ അഭിമുഖീകരിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങളെക്കുറിച്ചും വിശദമായ ക്ലാസ് നടത്തി  കുട്ടികളുടെ സംശയനിവാരണങ്ങൾക്ക് ബന്ധപ്പെട്ടവർ മറുപടി പറഞ്ഞു