ജി യു പി എസ് ചെർക്കള മാപ്പിള/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ചയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു.പി.സ്കൂൾ ആണ് ജി എം യു പി സ്ക്കൂൾ ചെർക്കള. 1928 ൽ ഈ സ്ക്കൂൾ സ്ഥാപിതമായി. തെക്കിൽ പാലത്തിന് സമീപം മാളികവളപ്പിൽ തറവാടിൻ്റെ പറമ്പിൽ താൽക്കാലിക കെട്ടിടത്തിൽ എൽ.പി സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്. ബേവിഞ്ച കുന്നിൽ 2.82 ഏക്കർ സ്ഥലത്ത് സ്ഥിരമായ കെട്ടിടം നിലവിൽവന്നു. 1982 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. നിലവിൽ ഒന്നു മുതൽ ഏഴ് വരെ 197 കുട്ടികൾ പഠിക്കുന്നു. പി. ടി. എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറിയും നടത്തപ്പെടുന്നു. പ്രീ പ്രൈമറി യിൽ 28 കുട്ടികൾ പഠിക്കുന്നു.