ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/ശുചിത്വം അഞ്ചുവിധം

Schoolwiki സംരംഭത്തിൽ നിന്ന്

ആയുർവേദത്തിൽ ശുചിത്വം അഞ്ചുവിധമെന്ന് പറയുന്നു.

മനഃശൌചം കർമശൌചം കുലശൌചം തഥൈവ ച <
ശരീരശൌചം വാക്ശൌചം ശൌചം പഞ്ചവിധം സ്മൃതം.

മനസിന്റെ ശുചിത്വം, പ്രവൃത്തിയിലെ ശുചിത്വം, കുടുംബത്തിലെ ശുചിത്വം, ശരീരത്തിന്റെ ശുചിത്വം, വാക്കിന്റെ ശുചിത്വം എന്നിവയാണ് അഞ്ചുവിധത്തിലുള്ള ശുചിത്വം. ഈ അഞ്ചുശുചിത്വവും പാലിക്കുന്നവൻ പൂർണ ആരോഗ്യവാനായിരിക്കും. ശരീരമാദ്യം ഖലു ധർമസാധനം എന്ന കുമാരസംഭവത്തിലെ വാക്യം ഈ അവസരത്തിൽ പ്രസക്തമാണല്ലോ. <
സർവമേവ പരിത്യജ്യ ശരീരമനുപാലയേത്, <
ശരീരസ്യ പ്രണഷ്ടസ്യ സർവമേവ വിനശ്യതി. <
എന്ത് നഷ്ടം സഹിച്ചും ശരീരത്തെ സംരക്ഷിക്കണം, ശരീരം നഷ്ടപ്പെട്ടാൽ മറ്റെല്ലാം നഷ്ടപ്പെടും. ഈ കൊറോണ മഹാമാരിയുടെ കാലത്ത് ഓർത്തിരിക്കേണ്ടതും ജീവതത്തിൽ ഉടനീളം ഓർക്കേണ്ടതുമായ സുഭാഷിതങ്ങളാണിവ. ഏവർക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു. സർവേ സന്തു നിരാമായാഃ - (എല്ലാവരും രോഗമില്ലാത്തവരായിത്തീരട്ടെ)


ശ്രീലക്ഷ്മി പി എസ്
7 എ ഗവ യു പി സ്കൂൾ കോട്ടനാട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം