ജി യു പി എസ് കിനാലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കോഴിക്കോട് ജില്ലയിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് കിനാലൂർ ജി.യു.പി.സ്കൂൾ. 1927 - ൽ 'ബോൾഡ് ബോയ്സ് സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്.
ഏറെക്കാലം വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെ സഹകരണത്തോടെ 2004 - ൽ പനങ്ങാട് പഞ്ചായത്ത് പത്ത് സെന്റ് സ്ഥലം അക്വയർ ചെയ്ത് നൽകുകയുണ്ടായി. സ്കൂളിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഈ സംഭവത്തിന് നേതൃത്വം നൽകിയത് അന്നത്തെ പ്രധാന അധ്യാപകനായ ചെറിയ മാസ്റ്റർ ആയിരുന്നു.
ജനകീയ ഇടപെടൽ വഴിയാണ് ഈ വിദ്യാലയത്തിന് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടായത്. പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അകമഴിഞ്ഞ സഹായങ്ങൾ ഈ വിദ്യാലയത്തിന് നേടിയെടുക്കാൻ കഴിഞ്ഞു. പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടൽ വിദ്യാലയത്തെ നാൾക്കുനാൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.