പിരിഞ്ഞു പോയെന്റെ ബാല്യകാലം
അകന്നുപോയെന്റെ ബാല്യകാലം
അമ്മിഞ്ഞപ്പാല് കുടിച്ച് അമ്മ-
ത്തോളിൽ കിടന്നൊരു ബാല്യകാലം
ഇഴഞ്ഞും പിച്ചവച്ചും തട്ടി വീണൊരു ബാല്യകാലം
കളങ്കമില്ലാത്ത കളിപ്പാട്ടങ്ങളോടൊപ്പം
കളിച്ചും ചിരിച്ചും കഴിഞ്ഞൊരു കാലം
അച്ഛന്റെ നെഞ്ചിൻ ചൂടേറ്റുറങ്ങിയ
ജീവിതത്തിൻ പുണ്യകാലം