ജി യു പി എസ് കല്ലാച്ചി ‍‍‍/അക്ഷരവൃക്ഷം/വേനൽ കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ കിളികൾ

        കഴിഞ്ഞ വർഷം വേനലവധിക്കാലം എല്ലാവരെയും പോലെ ഞാനും വീട്ടിലിരുന്നു കളിക്കുകയായിരുന്നു. ഒരുദിവസം ഒരു കിളി മുറ്റത്തുനിന്ന് നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. അമ്മമ്മ പറഞ്ഞു പാവം അതിനു ഒരു ചിരട്ടയിൽ കുറച്ച് വെള്ളം കൊടുക്കൂയെന്ന്. അങ്ങനെ എല്ലാദിവസവും ഞാൻ അതിനു വെള്ളവും ചിലപ്പോൾ പഴകഷ്ണങ്ങളും കൊടുത്തുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം മീൻ വാങ്ങിക്കാൻ അമ്മമ്മ എന്നെ റോഡിൽ പറഞ്ഞയച്ചു. മീനും , പൈസയുടെ ബാക്കിയും വാങ്ങി കളിച്ചുകൊണ്ടുവരുമ്പോൾ കൈയിലുള്ള അമ്പത് രൂപ പിടിവിട്ട് പാറിപ്പോയി. അത് റോഡിന്റെ അപ്പുറത്തെ സൈഡിലെ കാടിനുള്ളിലേക്ക് പോയി. മനസ്സിൽ സങ്കടവും പേടിയും വന്നു. അപ്പോഴാണ് ആ കിളി പറന്നുപോയി ആ പൈസ കൊത്തിയെടുത്ത് വന്ന്‌ എന്റെ മുന്നിലിട്ടു. എനിക്ക് സന്തോഷമായി. മിണ്ടാപ്രാണികളെ സ്നേഹിച്ചാൽ അവയും സ്നേഹം തിരിച്ച് തരുമെന്ന് എനിക്ക് മനസ്സിലായി.

വിനായക് എ
5A ജി.യു.പി.എസ് കല്ലാച്ചി
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ