ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും

ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും

നമസ്കാരം ഞാൻ അശ്വിക അജിത്ത് ഗവൺമെൻറ് യുപിഎസ് കണ്ണമംഗലം മൂന്നാം ക്ലാസ് വിദ്യാർഥിയാണ് . പ്രിയ കൂട്ടുകാരെ കഴിഞ്ഞ കുറച്ചു നാളുകളായി ലോകം മുഴുവനുമുള്ള മനുഷ്യ രാശികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാവിപത്തിനെ കൊറോണ (കോവിഡ് 19 )കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് പടർന്ന് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഈ മഹാമാരി. ആരോഗ്യസംരക്ഷണം ആരോഗ്യ സംരക്ഷണത്തിൽ പ്രധാന ഘടകം ജലത്തിലാണ് . 8-9 ഗ്ലാസ് വെള്ളം കുടിക്കുക, പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, വീടുകളിൽ തന്നെ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിക്കുക, വ്യക്തിശുചിത്വം പാലിക്കുക. രോഗപ്രതിരോധം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, വീട്ടിൽ തിരിച്ചെത്തിയാൽ വ്യക്തി ശുചിത്വം പാലിക്കുക, സാനിറ്റൈസ൪ ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകുക, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക ,വ്യക്തി അകലം പാലിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂ യിലൂടെയാണ് നമ്മൾ കൊറോണയെ നേരിടുവാൻ ആരംഭിച്ചത് എങ്കിലും അതിനു മുന്നോടിയായി നമ്മളുടെ ആഘോഷങ്ങൾ എല്ലാം നിർത്തിവച്ചിരുന്നു . മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 9 മണി വരെയുള്ള സമയങ്ങളിൽ ഇന്ത്യ മുഴുവനും ഉള്ള ജനങ്ങൾ ജനത ക്യൂവിനെ അംഗീകരിച്ചുകൊണ്ട് കൊറോണ യുടെ ആദ്യ പ്രതിരോധം നടപ്പിലാക്കി അതിനുശേഷമുള്ള ലോക്ഡൌൺ മൂലം ജനങ്ങൾക്ക് പലവിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഈ മഹാമാരിയെ ചെറുക്കുവാൻ കുറച്ചെങ്കിലും നമ്മൾക്ക് സാധിച്ചു. ഇതിനുവേണ്ടി കഷ്ടപ്പെടുന്നവർക്ക് നമ്മൾക്ക് നന്ദി അറിയിക്കാം. ആദ്യമായി "ഭൂമിയിലെ മാലാഖമാർ "എന്ന് വിശേഷിപ്പിക്കാവുന്ന നമ്മുടെ നഴ്സുമാർ ,ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ ,കേന്ദ്ര- സംസ്ഥാന ഗവൺമെൻറ്, അതിലുപരി ലോക്ഡൌൺ അംഗീകരിച്ച് വീടുകളിൽ മാത്രം ഒതുങ്ങി കൂടുന്ന ജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കാം. എല്ലാവരും ഒന്ന് മാത്രം മനസ്സിലാക്കുക മരുന്നുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് നമ്മൾ ഭയക്കേണ്ടത് തന്നെയാണ് എങ്കിലും ജാഗ്രതയോടെ നമ്മൾക്ക് നേരിടാം അതിജീവിക്കാം ഈ മഹാമാരിയെ. ഇത്രയും എഴുതിക്കൊണ്ട് ഞാൻ എൻറെ വാക്കുകൾ നിർത്തുന്നു. "BREAK THE CHAIN"
നന്ദികൂട്ടുകാരെ

അശ്വിക അജിത്ത്
3A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം