ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ ദൈവത്തിന്റെ വരദാനം പ്രകൃതി
ദൈവത്തിന്റെ വരദാനം പ്രകൃതി
നമ്മുടെ ഈ പ്രകൃതി ദൈവത്തിന്റെ വരദാനമാണ് . ശുദ്ധവായു , ശുദ്ധജലം , ഭക്ഷണസാധനങ്ങൾ , ഇവയെല്ലാം നമുക്കു പ്രകൃതി നൽകുന്നു . മനുഷ്യൻ നാളെയെ കുറിച്ച് ചിന്തിക്കാതെ പ്രകൃതിയെ മലിനമാക്കി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് . ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം പരിസ്ഥിതി മലിനീകരണമാണ് . ഇന്ന് നാം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിനെയും വായുവിനെയും വിഷമയമാക്കുന്നു . മറ്റുജീവികളുടെ വാസസ്ഥലങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം ജീവികളുടെ വംശനാശത്തിനും കാരണമാകുന്നു . മരങ്ങൾ വെട്ടിനശിപ്പിക്കുന്നതും പ്രകൃതിയുടെ നാശത്തിന് കാരണമാണ് . അതുകൊണ്ട് മരങ്ങൾ നശിപ്പിക്കുന്നത് നമ്മുടെ ജീവനെത്തന്നെയാണ് ബാധിക്കുന്നത് . അതുകൊണ്ട് നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കണം . ജലാശയങ്ങൾ മലിനമാകാതെയും വായു മലിനമാകാതെയും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം ഈ കൊറോണകാലത്തും നമ്മൾ തളർന്നിരിക്കാതെ ദൈവത്തിന്റെ വരദാനമായ പ്രകൃതിയെ പരിപാലിച്ചുകൊണ്ട് തളരാതെ മുന്നേറാമെന്ന് പ്രതിജ്ഞ എടുക്കാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം