ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണവും പ്രതിരോധവും

നമ്മുടെ ചുറ്റുപാടും കാണുന്നത് തന്നെ നമുക്ക് നോക്കാം. മുൻപ് ഗ്രാമങ്ങളായിരുന്ന പല പ്രദേശങ്ങളും ഇപ്പോൾ ചെറു പട്ടണങ്ങളായി മാറിയിരിക്കുകയാണ്. എവിടെ നോക്കിയാലും മരങ്ങളും ചെടികളും കണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളാണ്. മരങ്ങൾ വെട്ടി നമ്മൾ ഭൂമിയെ നശിപ്പിക്കുകയാണ്. ഒരിടത്ത് നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫാക്ടറികൾ അവയിൽ നിന്നു വരുന്ന പുക അന്തരീക്ഷമലിനീകരണവും ഇവിടെ നിന്നുള്ള വേസ്റ്റ് വെള്ളം നമ്മുടെ നാട്ടിൻ പുറത്തുള്ള തോടുകളിലൊ പുഴയിലോ മറ്റും ഒഴുക്കി പുഴയിലെ മീനുകളും മറ്റു ജീവികളും ചത്തു പൊങ്ങുന്നു. ഉറവയിലൂടെ അത് നമ്മുടെ കിണറും അതുപോലുള്ള കുടിവെള്ള സ്രോതസുകളിൽ എത്തുകയും അതു കുടിക്കുന്നതുമൂലം നമ്മുടെ ശരീരത്തിൽ വിഷാംശം ഉണ്ടാവുകയും ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. പണ്ടുള്ളവർ ഭക്ഷണത്തിനായി പ്രകൃതിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. മാറിയ ഭക്ഷണരീതിയും ജീവിതശൈലിയും കുട്ടികളെ വരെ അസുഖബാധിതനായി മാറ്റിയിരിക്കുന്നു.

വ്യായാമവും ചിട്ടയുമില്ലാത്ത ജീവിതരീതികൾ ഫാസ്റ്റ് ഫുഡിന് അടിമപ്പെട്ട ജനങ്ങൾ ക്യാൻസർ കരൾ രോഗങ്ങൾ മുതലായ അസുഖങ്ങളിൽ പെടുന്നു. പണ്ട് കുട്ടികൾ പാടത്തും തൊടിയിലും മറ്റും ഓടി ചാടി നീന്തി കളിക്കുമായിരുന്നു പക്ഷേ ഇന്നത്തെ കുട്ടികൾ ഒരു മുറിയിൽ ഒതുങ്ങുന്നു. കമ്പ്യൂട്ടറും മൊബൈലും ആണ് അവരുടെ ലോകം. നമ്മുടെ നാട്ടിൽ വീടുകളിലും ഫ്ലാറ്റുകളിലും അഴുക്ക് വെള്ളവും വേസ്റ്റും കളയാൻ ആകാതെ കുന്നുകൂടി കിടക്കുന്നു. ഈച്ചയും കൊതുകും പെരുകി ഡെങ്കു മലേറിയ ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു.

നമ്മൾ ഒരാൾ വിചാരിച്ചാൽ എല്ലാം മാറ്റാൻ പറ്റുന്നില്ലെങ്കിലും 'അണ്ണാൻ കുഞ്ഞിനും തന്നാലായത്' എന്ന ചൊല്ലു പോലെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ നമുക്ക് നോക്കാം. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാം. അതിലൂടെ കൊതുകുകളെ നമുക്ക് നശിപ്പിക്കാം. പരിസരം വൃത്തിയായി സൂക്ഷിച്ച് ഈച്ച, കൊതുക് തുടങ്ങിയ ജീവികൾ വരാതെ ശ്രദ്ധിക്കാം. നമ്മുടെ ഉള്ള സ്ഥലത്ത് ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിച്ച് ചുറ്റുപാട് എങ്കിലും ഹരിതാഭമാക്കി മാറ്റാം. വിഷം തളിക്കാത്ത ഭക്ഷണം കഴിച്ച് ആരോഗ്യം നിലനിർത്താം. പല തരത്തിലുള്ള വൈറസ് രോഗങ്ങൾ ഇപ്പോൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. അതിൽ രൂക്ഷമായിരിക്കുന്ന ചിലതാണ് N1 H1, നിപ്പ, COVID 19 തുടങ്ങിയവ. ഇവ വരാതിരിക്കാൻ സമ്പർക്കങ്ങൾ ഒഴിവാക്കാം. കൈകൾ എപ്പോഴും കഴുകി ശുദ്ധമാക്കാം. മാസ്കും മറ്റും ഉപയോഗിച്ചും നമുക്ക് രോഗം തടയാൻ ശ്രമിക്കാം. ഇനിയെങ്കിലും ലോകം മറ്റൊരു രോഗത്തിനും അടിമപ്പെടാൻ ഇടവരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

അഞ്ജനശ്രീ കെ എം
4 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം