ജി ബി എച്ച് എസ് എസ് ചെറുകുന്നു/ചരിത്രം
1925 ജനുവരി 20 ന് രാവിലെ സ്കൂളിന്റെ താത്കാലിക ഷെഡ് കത്തി നശിച്ചു. തുടർന്ന് നാട്ടിലെ പ്രമുഖ വ്യെക്തികളുടെ ഇടപെടലുകൾ കൊണ്ട് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പുതിയ കെട്ടിടത്തിന്റെ പ്ലാൻ ഇടുകയും താമസിയാതെ പണി തുടങ്ങുകയും ചെയ്തു.
1927 മുതൽ 1936 വരെ ഹൈ സ്കൂളിന്റെ നില തൃപ്തികരമോ ശോഭനിയമോ ആയിരുന്നില്ല. വിദ്യാർത്ഥികൾ എണ്ണത്തിൽ കുറഞ്ഞു വന്നു. വിദ്യാലയത്തിന്റെ അംഗീകാരം തന്നെ നഷ്ടപെടുമെന്ന അവസ്ഥ നേരിട്ടു. പരിസര പ്രദേശങ്ങളിലെ ജനങ്ങൾകിടയിലേക് ഇറങ്ങിചെല്ലുകയും വീടുകൾ കയറിഇറങ്ങി രക്ഷിതാകളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി വിദ്യാർത്ഥികളെ സ്കൂളിലേക്ക് എത്തിച്ചു.
ദൂരദേശത്തു നിന്നു വരുന്ന കുട്ടികളുടെ ആവശ്യാർത്ഥം "കുമാര വിലാസം " എന്ന പേരിൽ ഒരു 'ബോർഡിങ് ആൻഡ് ലോഡ്ജിങ് ഹൗസ് ' ആരംഭിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സാധിപ്പിക്കത്തക്ക സജ്ജീകരണങ്ങൾ പൂർത്തിയായതോടു കൂടി വിദ്യാർത്ഥികൾ സ്വമേധയാ വന്നു തുടങ്ങുകയും സ്കൂളിന്റെ ദു:സ്ഥിതി പരിഹരികപെടുകയും ചെയ്തു.
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും നേടുംതൂണായി നില നിന്ന അധ്യാപകൻ ആയിരുന്നു "ശ്രീ നാരായണൻ നായർ ", അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 'സ്കൗട്ട് ട്രൂപ് ' തുടങ്ങുകയും, മലബാറിൽ പല സ്ഥലങ്ങളിലായി നടത്തിയ സ്കൗട്ട് റാലികളിലൊക്കെ സംബന്ധിക്കുകയും നിരവധി നേട്ടങ്ങൾ കരസ്‌ഥമാകുകയും ചെയ്തു. 1925 ഡിസംബറിൽ മദിരാശിയിൽ വെച്ച് നടന്ന "ജംബോറി "യിൽ മലയാള ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയത് ചെറുകുന്ന് ഹൈ സ്കൂൾ ട്രൂപ്പിനായിരുന്നു.ട്രൂപ്പിൽപെട്ട അന്നത്തെ പല കുട്ടികളും സ്കൗട്ട് സർട്ടിഫിക്കറ്റോടു കൂടി പല ഉയർന്ന ഉദ്യോഗങ്ങളിലും സ്ഥാനമാനങ്ങളോടെ ജോലിയിൽ പ്രവേശിക്കുകയുണ്ടായി.
ഫുട്ബോൾ കളിക്ക് അത്രയൊന്നും പ്രചാരമുണ്ടായിരുന്നില്ലാത്ത ആക്കാലത്തു ഒരു കഴിവുള്ള ഫുട്ബോൾ ടീം സ്കൂളിൽ ഉണ്ടായിരുന്നു. "അന്ന പൂർണ്ണേശ്വരി ഫുട്ബോൾ ടൂർണമെന്റ് "ചെറുകുന്നിൽ ആരംഭിക്കുകയും തെക്കൻ കർണാടകത്തിലെയും വടക്കേ മലബാറിലെയും സുപ്രസിദ്ധരായ പല ടീമുകളും ഈ ടൂർണമെന്റിൽ പങ്കെടുക്കുകയും, സ്കൂളിൽ മികച്ച ഒരു ഫുട്ബോൾ ടീം വളരുന്നതിൽ ഒരു പ്രധാനകാരണമായി.
ഈ പ്രകാരം 1918 ൽ ആരംഭിച്ച ചെറുകുന്ന് മിഡിൽ സ്കൂൾ ആണ് 2018 ൽ ശതാബിദി ആഘോഷിച്ച് ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളായി മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നത്.
കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ, പാപ്പിനിശ്ശേരി, ആന്തുർ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകികൊണ്ട് ചെറുകുന്ന് ഗവ:ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |