ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/കൊറോണയ്ക്ക് പറയാനുള്ളത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്ക് പറയാനുള്ളത്

ഞാൻ കൊറോണ.കോവിഡ് 19 എന്ന ഓമനപ്പേരുള്ള കൊറോണ....ഇന്ന് ലോകജനത മഹാമാരി എന്ന് വിശേഷിപ്പിക്കുന്ന കൊറോണ.മനുഷ്യരാശിക്ക്, അതായത് നിങ്ങൾക്ക് ഞാൻ ഒരു ഭീഷണിയാകും എന്ന് നിങ്ങൾ ഭയക്കുന്നു.അല്ലെ? കുറച്ചു ദിവസങ്ങളായ്, മാസങ്ങളായി നിങ്ങൾ ഓരോരുത്തരും എന്നിൽ നിന്നും ഓടി ഒളിക്കുന്നു.എൻെറ നിഴൽ പോലും പതിക്കാത്തിടത്ത് നിങ്ങൾ മാറി നിൽക്കുന്നു!!! എന്നെ വേരോടെ പിഴുതെറിയാൻ ഓരോ നിമിഷവും ശ്രമിക്കന്നു!!! പ്രപഞ്ചം എന്നത് സത്യമാണെങ്കിൽ എൻെറ ഉത്ഭവത്തിൽ ഏറെ സന്തോഷിക്കുന്നത് ആ സത്യം തന്നെയായിരിക്കും. ഓരോ മനുഷ്യന്റെയും ജനനം മുതൽ മരണം വരെ ജീവനും ജീവിതവും മുന്നോട്ടു കൊണ്ടുപോകാൻ പ്രകൃതിയുടെ സുന്ദരമായ മടിത്തട്ടു മാത്രമാണ് ആശ്രയം. പക്ഷെ പണവും സോഷ്യൽ സ്റ്റാറ്റസും നിങ്ങളെ അന്ധരാക്കി. പ്രകൃതിയെയും പ്രപഞ്ചത്തെയും മറന്നു...മലിനമാക്കി....ഇന്ന് ഞാൻ എന്റെ വ്യാപനത്തിലൂടെ നിങ്ങളെ ചില കാര്യങ്ങൾ ഓർമപ്പെടുത്തുന്നു. പ്രകൃതിയിൽ നിങ്ങൾക്ക് എത്രത്തോളം അവകാശമുണ്ടോ അത്ര തന്നെ അവകാശം മറ്റു ജീവജാലങ്ങൾക്കുമുണ്ട്.ആ മിണ്ടാ പ്രാണികളെ കൂട്ടിലടച്ചിട്ട് ആസ്വദിക്കുന്ന നിങ്ങളെ താഴിട്ടു പൂട്ടാൻ എനിക്കു സാധിച്ചു. പക്ഷെ എന്നെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും ഞാൻ സന്തോഷിക്കുകയാണ്. എന്തിനാണെന്നോ എത്ര വലിയ മഹാമാരിയിലും മതമില്ലാതെ,രാഷ്ട്രീയമില്ലാതെ നിങ്ങൾ ഒറ്റക്കെട്ടായ് പോരാടുന്നതിൽ....കള്ളും കഞ്ചാവുമില്ലാതെയും ജീവിക്കാൻ സാധിക്കുമെന്ന് മനസ്സിലായതിന്.....അമ്പലങ്ങളും പള്ളികളുമില്ലാതെ നിങ്ങൾ പ്രാർത്ഥിക്കുമെന്നറിഞ്ഞതിൽ.... നിങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ ഞാനില്ലാതാകും. എൻെറ അവസാന നാളുകൾ ഞാൻ മുന്നിൽ കാണുന്നു. പക്ഷെ പിന്നീടൊരു കാലം എന്നെ പോലുള്ളവരെ സൃഷ്ടിക്കാൻ നിങ്ങൾ വഴിയൊരുക്കരുത്.കാരണം,അതിനെ കീഴടക്കാൻ നിങ്ങൾക്കൊരു പക്ഷെ കഴിയണമെന്നില്ല......

പുണ്യ ടി
6 സി ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ