ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. വ്യക്തിശുചിത്വം, വിവരശുചിത്വം എന്നിങ്ങനെ ശുചിത്വങ്ങളുണ്ട്. ഇതിൽ വ്യക്തിശുചിത്വം നമ്മുടെ ചുറ്റുപാടിനെ തന്നെ മാറ്റിമറിക്കുന്നു.

വ്യക്തിശുചിത്വം എന്നത് രണ്ട് നേരം വൃത്തിയായി കുളിക്കുക, പല്ലുതേക്കുക തുടങ്ങിയവ മാത്രമല്ല. പൊതുവായ ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. പൊതുസ്ഥലത്ത് തുപ്പാൻ പാടില്ല, മാലിന്യം വലിച്ചെറിയാൻ പാടില്ല. പ്രത്യേകിച്ച് നമ്മുടെ നമ്മുടെ സ്വപ്നം ഹരിതകേരളമാണ്. അതിനാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുകയും, പുനരുപയോഗിക്കുകയും ചെയ്യേ ണ്ടതാണ്. കത്തിക്കുന്ന പ്ലാസ്റ്റിക് നമ്മുടെ മരണത്തിലേക്കുള്ള ഏണിയായി മാറുന്നു.

ഇതുപോലെ വിവരശുചിത്വവും പ്രാധാന്യമർഹിക്കുന്നതാണ്. വിവരങ്ങൾ കൈമാറുന്നതിലും, മനസിലാക്കുന്നതിലും ശുചിത്വം ആവശ്യമാണ്. വിവരശുചിത്വം പാലിച്ചില്ലെങ്കിൽ നാം വിചാരിക്കാത്ത പല പ്രേശ്നങ്ങൾക്കും അത് കാരണമാക്കുന്നു.

ശുചിത്വമില്ലായ്മ കൊറോണ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്നു. ഇതിനെ നമുക്ക് തരണം ചെയ്യാൻ സാധിക്കും. നാം നിപ്പയേയും, പ്രളയത്തെയും മറികടന്നവരാണ്. ഇതിന് നമ്മെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകരെയും, സന്നദ്ധസംഘടനാപ്രവർത്തകരെയും, പോലിസിനേയും നമുക്ക് നമിക്കാം. നമുക്ക് കൈ കോർക്കാം. ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. നമ്മുക്ക് ശുചിത്വം പാലിക്കാം.

സച്ചിൻദേവ്
5 B ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം