ജി എൽ പി സ്കൂൾ മുണ്ടൂർ /വിദ്യാരംഗം കലാ സാഹിത്യ വേദി (ഭാഷാ ക്ലബ്)
2021 22 അധ്യയനവർഷത്തെ ഭാഷാ ക്ലബിൻ്റെ ഉദ്ഘാടനം ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് ശ്രീ. രവിചന്ദ്രൻ മാസ്റ്റർ ഓൺലൈനിലൂടെ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ '' തേൻ കുടുക്ക " എന്ന പേരിൽ പേരിൽ ഒരു വാട്സ് ആപ്പ്ഗ്രൂപ്പ് തുടങ്ങുകയും അതിലൂടെ കുട്ടികൾക്ക് ഓൺലൈനായി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ശ്രാവ്യവായന, വായനാക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം... തുടങ്ങിയവ നടന്നു.വിദ്യാലയത്തിലെ മുൻ അധ്യാപകനായ രാജൻ മാസ്റ്ററുടെ പുസ്തക പരിചയം, കെ .എൻ കുട്ടി മാസ്റ്ററുമായി അഭിമുഖം എന്നിവ നടന്നു.
ബഷീർ ദിനം വേറിട്ട പ്രവർത്തനങ്ങളോടെ നടത്തി. ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ,ബഷീർ പുസ്തകങ്ങൾ പരിചയപ്പെടൽ, അധ്യാപകരുടെ റേഡിയോ നാടകം.. തുടങ്ങിയ പരിപാടികൾ നടക്കുകയുണ്ടായി. കൂടാതെ കർഷക ദിനം, അധ്യാപക ദിനം, ലോകമാതൃഭാഷാദിനം... തുടങ്ങിയവയെല്ലാം സമുചിതമായി വായനാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്നു .
ഈ വരുന്ന സ്കൂൾ വാർഷികത്തോടനുബന്ധിച്ച് തേൻകുടുക്കയിൽ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തു മാസികയുടെ പണിപ്പുരയിലാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.