ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/രോഗങ്ങൾ എങ്ങനെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങൾ എങ്ങനെ തടയാം
കോവിഡ് എന്ന വൈറസിന്റെ പിടിയിലാണല്ലോ ഇന്ന് ലോകം .
അതിനെതിരെ പൊരുതാനുള്ള ഏറ്റവും നല്ല മാർഗം ശുചിത്വം പാലിക്കുക എന്നതാണ് .
നമ്മൾ സ്വന്തമായി ഒരുപാട് സൂക്ഷിച്ചാൽ രോഗങ്ങൾ വരാതിരിക്കും .
ഇടയ്കിടെയും, ഭക്ഷണത്തിനു മുൻപും പിൻപും കൈകഴുകുന്നത് രോഗങ്ങൾ അകറ്റി നിർത്താൻ സഹായിക്കും.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തുക .
അത് മറ്റുള്ളവർക് രോഗം പകരാതെ സഹായിക്കും .
ആശുപത്രി സന്ദർശനം കുറയ്കുക .ധാരാളം വെള്ളം കുടിക്കുക .
നഖം വെട്ടി വൃത്തിയാക്കുക .ശാരീരിക ശുചിത്വം പാലിക്കുക .
നമ്മുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം .ചപ്പുചവറുകൾ വലിച്ചെറിയരുത് .
വെള്ളം കെട്ടി നില്കാൻ അനുവദിക്കരുത്. അത് കൊതുകുകളെ തുരത്താൻ സഹായിക്കും.
വ്യക്തി ശുചിത്വം , പരിസരശുചിത്വം ഇവ പാലിക്കുന്നതിലൂടെ രോഗങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കും .
അനശ്വര എ
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം