ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/ബ്രേക് ദി ചെയിൻ ....സേവ് ദി വേൾഡ് ......

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക് ദി ചെയിൻ ....സേവ് ദി വേൾഡ് ......

ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച കോവിടെന്ന മഹാരോഗം ലോകം മുഴുവൻ പടരാൻ അധികാസമയമൊന്നും വേണ്ടിവന്നില്ല .എന്തിന് ഇത്രയും ദൂരെയുള്ള രോഗത്തെ എന്തിനു ഭയം എന്നൊക്കെ എല്ലാരും ചോദിച്ചു .എന്നാൽ ആ ചിന്തകളെയൊക്കെ വെറതേയാക്കി കോവിഡെന്ന ദുരന്തം ലോകത്തെ കാർന്നു തിന്നാൻ തുടങ്ങി .ഈ മഹാമാരിക്കെ നിറമോ പണമോ ജാതിയോ മതമോ ഒന്നും പ്രശ്നമേയല്ലായിരുന്നു .രോഗം പടർന്നുപിടിക്കാൻ തുടങ്ങിയപ്പോൾ തന്നെ സർക്കാർ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും തുടങ്ങി .ഈ മഹാവിപത്തിനെ തോൽപ്പിക്കാൻ ജനങ്ങളും രാജ്യങ്ങളും എല്ലാം ഒറ്റക്കെട്ടായി നിന്ന് പോരാടി .

ചെറിയ ജലദോഷത്തിലോ തുമ്മലിലോ തുടങ്ങുന്ന ഈരോഗം നിരവധി മനുഷ്യജീവനുകളെടുത്തു .രോഗത്തെ തുടർന്ന് പല രാജ്യങ്ങളും ലോക്ടൗൺ പ്രഖ്യാപിച്ചു .സർക്കാരും ആരോഗ്യപ്രവർത്തകരും അഹോരാത്രം കഷ്ടപ്പെട്ടു .ഇവിടെ ഇന്ത്യയും അതിലുപരി നമ്മുടെ കേരളവും എല്ലാ രാജ്യങ്ങൾക്കും മാതൃകയായി .ഇനിയുള്ള ദിവസങ്ങൾ അതിജീവനത്തിന്റെ സമയമാണ് . നമുക്കെ വേണ്ടി നാടിൻറെ മുക്കിലും മൂലയിലും പോലീസുകാർ രാപ്പകലില്ലാതെ ജോലി ചെയ്യുന്നു .അവർക്കും ഒരു ബിഗ് സലൂട് . കോവിടെന്ന ഈമഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും .കേരളം ദൈവത്തിന്റെ നാട് എന്ന് ഓർമിപ്പിക്കുന്ന കാര്യങ്ങളാകട്ടെ ഇനിയുള്ള ദിവസങ്ങളിലെ പ്രഭാതങ്ങൾ നമുക്കെ തരുന്നത് . ബ്രേക് ദി ചെയിൻ _ സേവ് ദി വേൾഡ് ....

കല്യാണി. എ
5 A ജി. എൽ .പി .ജി .എസ് . വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം