ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


കൂട്ടുകാരെ , ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് .ഇവ ശ്വാസനാളത്തെയാണ് ബാധിക്കുക .ജലദോഷവും ന്യൂമോണിയയുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായമായവരിലും കുട്ടികളിലുമാണ് വൈറസ് അതിവേഗം പിടിമുറുക്കുന്നത്. 2019 അവസാനത്തോടെയാണ് കൊറോണവൈറസിനെ കണ്ടെത്തിയത് അതിനാലാണ് ഇതിനെ കോവ്ഡ് 19 എന്നുവിളിക്കുന്നത് .വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതിനെ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു . വൈറസ് ബാധിച്ചവരുടെ ശരീര സ്രവങ്ങളിൽ നിന്നുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് .ഇതിന് കൃത്യമായ ചികിത്സയും പ്രതിരോധ വാക്സിനും ഇല്ല . അതുകൊണ്ട് വരാതിരിക്കാൻ നാം വളരെ ശ്രദ്ധിക്കണം . മുൻകരുതലുകൾ ...... കൈകൾ നന്നായി സോപ്പോ സാനിടൈസാറോ ഉപയോഗിച്ച് കഴുകണം കൈകൾ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത് പൊതുസ്ഥലങ്ങളിൽ മാസ്കുപയോഗിക്കുക തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക

നിത്യ .എസ് .എസ്
4A ജി .എൽ .പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം