ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/അരി വയ്ക്കുംമുമ്പേ കറി വയ്ക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
അരി വയ്ക്കുംമുമ്പേ കറി വയ്ക്കരുത്

അപ്പുക്കുട്ടൻ അടുക്കളത്തോട്ടത്തിൽ ആറു പാവലക്കുരു നട്ടു .ആറും മുളച്ചു വന്നു .വെള്ളമൊഴിച്ചു നനച്ചു ചാണകവും ചാരവും കൂടി തിരുമ്മിപ്പൊടിച്ചു വളവുമിട്ടു .പാവൽ തഴച്ചു വളർന്നു .അപ്പുക്കുട്ടൻ പാവലിനു കയറുകെട്ടി പന്തലുണ്ടാക്കി .പാവൽ പന്തലിൽ പടർന്നുകയറി പൂവിരിഞ്ഞു കായുണ്ടായി .ഒരു ദിവസം വൈകുന്നേരം അപ്പുക്കുട്ടന്റെ ഭാര്യ അമ്മിണിക്കുട്ടി ഇളം പാവക്ക പറിച്ചു കറിക്കരിഞ്ഞു. പാവക്ക അരിയുന്നത് കണ്ടുകൊണ്ട് അപ്പുക്കുട്ടൻ വന്നു .അപ്പുക്കുട്ടൻ അമ്മിണിക്കുട്ടിയോട് ചോദിച്ചു. എന്തിനാണ് ഈ ചള്ള പാവക്ക അരിയുന്നത് .അതെ വലുതായിട്ട് പറിച്ചാൽ പോരായിരുന്നോ?.കഷ്ടം തന്നെ .അരി വയ്ക്കുംമുമ്പേ കറി വയ്ക്കരുത് .

ആദിത്യ .എസ്
2 A ജി .എൽ .പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ