ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/സുന്ദര ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര ഗ്രാമം


ഒരു സുന്ദരമായ ഗ്രാമം .അവിടെ മൃഗങ്ങളും പക്ഷികളും കുറച്ച് മനുഷ്യരും നല്ല രീതിയിൽ ജീവിച്ച് പോന്നു. ആ ഗ്രാമം നല്ല വൃത്തിയുള്ളതും അവർക്ക് ആവശ്യമുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും അവർ തന്നെ ഉണ്ടാക്കി. നല്ല വണ്ണം അധ്വാനിച്ച് നല്ല രീതിയിൽ ജീവിച്ചു പോരുകയായിരുന്നു. അങ്ങനെ ഒരു ദിവസം കുറച്ച് മനുഷ്യർ അവരുടെ നാട്ടിലേക്ക് കുടിയേറി വന്നു. അന്ന് മുതൽ ആ ഗ്രാമത്തിന്റെ അവസ്ഥ ആകെ മാറി. മൃഗങ്ങളേയും മറ്റും അവർ പിടിച്ചു , മീനുകളെ കൊന്ന് തിന്നു . നദികൾ മലിനമാക്കി. പ്ലാസ്റ്റിക് ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ആ ഗ്രാമം ആകെ നാശത്തിലേക്ക് വന്നു. നാട്ടുകാർ അവരുടെ ഗ്രാമ തലവന്റെ അടുത്ത് എല്ലാ കാര്യവും പറഞ്ഞു. പക്ഷേ അയാൾ ഒന്നും കാര്യമാക്കിയില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അവരുടെ ഗ്രാമം നാശത്തിലേക്ക് പോയി. അങ്ങനെ ഒരു ദിവസം അവിടെ ഒരു പനി വന്നു. ആ : പനി അവിടെ ആകെ പകർന്നു അത് ഓരോരുത്തരുടേയും ജീവൻ എടുക്കാൻ തുടങ്ങി. ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മീനുകൾ ചത്ത് ഒടുങ്ങുന്നതു പോലെ മനുഷ്യരും ചത്തൊടുങ്ങാൻ തുടങ്ങി. ഇതിൽ നിന്നും നമ്മൾ എന്ത് മനസ്സിലാക്കണം . എല്ലാവരും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മൾ നമ്മുടെ ചുറ്റുപാടുമുള്ള എല്ലാവരെയും പരിഗണിക്കണം. നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കരുത് ...

ഫാത്തിമ നസ് ലി. എം.കെ.
നാലാം തരം ജി.എൽ.പി.എസ്.രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ