ജി എൽ പി എസ് മരുതോന്കര/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ഓർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ ഓർമകൾ

പ്രിയപ്പെട്ടവരെ.. എല്ലാവരും ലോക്ഡൗണിൽ വീട്ടിലിരിക്കുകയാണല്ലോ? നിങ്ങൾക്കു വേണ്ടി ഞാൻ ഒരു ലേഖനം തയ്യാറാക്കുകയാണ്. <
ദിവസങ്ങളായി ലോക്ഡൗണായികിടക്കുന്ന തെരുവുകളും , ഗ്രാമങ്ങളും, പട്ടണങ്ങളും സ്കൂളുകളും നമുക്ക് കാണാൻ കഴിയും. മറുഭാഗത്ത് ലോക്ഡൗൺ മുക്തമായ പ്രകൃതിയും ആകാശവും,കിളികളും,വായുവും പുഴകളും ആർത്തുല്ലസിച്ച് സ്വയം പുഞ്ചിരിക്കുന്ന കാഴ്ച്ചകളും കാണാം. ചൈനയിലെ വുഹാനിൽനിന്നു പൊട്ടി പുറപ്പെട്ട കോവിഡ് 19എന്ന വൈറസ് ബാധ ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും ഭീതിപരത്തുകയാണ്.അമേരിക്ക,ഇറ്റലി പോലുള്ള സമ്പന്ന രാജ്യങ്ങൾക്കു പോലും ഇത് താങ്ങാൻ പറ്റുന്നില്ല. ഈമഹാമാരിയെ പ്രതിരോധിക്കുന്നതിനുവേണ്ടി കേരളം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ഇക്കാലത്ത് ഒട്ടേറെ നന്മകൾ നമുക്ക് ഉണ്ടായിട്ടുണ്ട്.അന്തരീക്ഷമലിനീകരണം കുറഞ്ഞു -ആളുകൾ പഴയ കാലത്തിലേക്ക് തിരിച്ചു പോയി. <
ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികളായ നമുക്ക് ഒട്ടേറെ പ്രവൃത്തികൾ ചെയ്യാനുണ്ട്.വീട്ടിലിരുന്ന് ചെറിയ ജോലികൾ ചെയ്യുക,ചെറിയ പച്ചക്കറിത്തോട്ടങ്ങൾ നിർമിക്കാം.പഠിക്കാം,കഥകളും കവിതകളും എഴുതാം.ഈ കൊറോണകാലത്ത് നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് കൈകോർക്കാം

സാൻസിയ ആർ
2 A ജി എൽ പി എസ് മരുതോങ്കര
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം