ജി എൽ പി എസ് മക്കിയാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ മക്കിയാട്. നിർധനരായ കൃഷിക്കാരുടെയും കൂലിപ്പണിക്കാരുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ജില്ലാ പ്രൈമറി വിദ്യാഭ്യാസ പദ്ധതിയിലുൾപ്പെടുത്തി 1997 ജൂലൈ 19 ആം തീയതിയാണ് പ്രദേശത്ത് ഒരു എൽപി സ്കൂൾ അനുവദിച്ചു കിട്ടിയത്. തുടക്കത്തിൽ സബീലുൽ ഹൃദാ മദ്രസയിലാണ് സ്കൂളിന്റെ പ്രവർത്തനം നടന്നിരുന്നത്. ജനാബ് മൊയ്തുഹാജി പ്രസിഡന്റും ശ്രീ. സി എം മാധവൻ സെക്രട്ടറിയുമായ സ്പോൺസർഷിപ്പ് കമ്മിറ്റി സ്കൂളിന് വേണ്ടി അപേക്ഷ സമർപ്പിച്ചു. പ്രസിഡൻറ് ഫാദർ ചുങ്കത്ത് പേരിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാറിലേക്ക് സറണ്ടർചെയ്തു. തൽഫലമായി സ്കൂളിനുവേണ്ടി അഞ്ചര ലക്ഷം രൂപ അനുവദിച്ചു കിട്ടി. കുട്ടികൾ തന്നെ തറക്കല്ലിട്ട സ്കൂൾ കെട്ടിടം നിർമ്മിച്ചത് വാർഡ് മെമ്പർ ശ്രീമതി വിമല ടീച്ചർ ചെയർമാനും ശ്രീ എം കെ മൊയ്തു കൺവീനറുമായ 15 അംഗ കമ്മിറ്റിയാണ്. .1999 ജൂലൈ 12ന് സ്കൂളിൻറെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി 1998 -99 സ്കൂൾ വർഷത്തിൽ 25 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത് 2001 2002 അധ്യയനവർഷം ആയപ്പോഴേക്കും നാലാം ക്ലാസ് പൂർത്തിയായി. 119 കുട്ടികൾ ആ അധ്യയന വർഷം ഇവിടെ പഠനം നടത്തിയിരുന്നു. പ്രദേശത്തെ പൊതു പ്രവർത്തകർ സ്കൂളിൻറെ അഭ്യുദയകാംക്ഷികൾ പരിസരവാസികൾ എന്നിവർ അടങ്ങുന്ന സ്കൂൾ വികസന സമിതിയുടെ ചെയർമാൻ ശ്രീ. പി.എം ടോമിയും കൺവീനർ ചെയർമാൻ ശ്രീ ശ്രീ സി എം മാധവനും ആയിരുന്നു . പ്രസ്തുത സമിതി സ്കൂളിന്റെ പുരോഗതിക്കു വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. 1998 മുതൽ 2004 വരെ ഹെഡ്മാസ്റ്റർ ഇല്ലാതെതന്നെ ചാർജിൽ അധ്യാപകരായ ശ്രീ ബെന്നി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി .2003 2004 വർഷത്തെ ഫിക്സേഷനിൽ ഹെഡ്മാസ്റ്റർ തസ്തികയും ഫുൾ ടൈം അറബിക് തസ്തിക അനുവദിച്ചു കിട്ടി. 2007 ൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു. 2004 ഫെബ്രുവരി മാസത്തിൽ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ശ്രീ പവിത്രൻ മാസ്റ്റർ ഏപ്രിൽ 30 ആം തീയതി സ്ഥലം മാറിപ്പോവുകയും ചെയ്തു അതിനുശേഷം ശ്രീമതി ഡെയ്സി ടീച്ചർ ചാർജ് എടുക്കുകയും 2018 ജൂൺ മാസത്തിൽ സ്ഥലം മാറിപ്പോവുകയും ചെയ്തു. തുടർന്ന് പ്രധാന അധ്യാപികയായി ചുമതലയേറ്റ ശ്രീമതി സുഹറാബി ടീച്ചർ 2019 മാർച്ചിൽ സർവ്വീസിൽ നിന്നും വിരമിച്ചു.2019 ഫെബ്രുവരി 27 ആം തീയതി മക്കിയാട് ജിഎൽപി സ്കൂളിലെ ഇരുപതാം വാർഷികത്തിൽ ശ്രീമതി സുഹറാബി ടീച്ചർക്ക് യാത്രയയപ്പ് നൽകി. തുടർന്ന് ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രി.മുരളീധരൻ എൻ ചാർജ് എടുക്കുന്നത് വരെ ശ്രീമതി ശ്രീകല എ.ടി ഹെഡ് മിസ്ട്രസ് ഇൻ ചാർജായി സേവനം ചെയ്തു.

പ്രധാനാധ്യാപകരായ ശ്രീ പവിത്രൻ , ശ്രീമതി. ഡെയ്സി ,ശ്രീമതി സുഹറാബി ഇവർക്കു പുറമെ ശ്രീ. അബ്ദുള്ള , ശ്രീ. അബ്ദുള്ള വേളം,ശ്രീ കുര്യൻ ശ്രീ.ബാബു മാസ്റ്റർ, ശ്രീ.കുഞ്ഞബ്ദുള്ള , ശ്രീ.ശശിധരൻ , ശ്രീ. ശശിധരൻ , ശ്രീമതി ജിജി , ശ്രീമതി ശ്രീകല എടി എന്നിവരും ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രധാനാധ്യാപകൻ മുരളിധരൻ എൻ , ശ്രീമതി അപ്സ, (LPSA) ശ്രീമതി. സുനിത, , (LPSA) ശ്രീമതി. ഷാജിമോൾ, (LPSA) , ശ്രീ. റഫീഖ് കെ.എം (അറബിക്ക് ) ശ്രീമതി. അനിത (പ്രീപ്രൈമറി ) ,ശ്രീമതി. നസീമ (പ്രീപ്രൈമറി ), ശ്രീമതി ശാന്ത (മെന്റർ ) ശ്രീ. നാരായണൻ (PTCM), ശ്രീമതി. അംബിക (പാചകം) ഇവർ നിലവിൽ ഇവിടെ സേവനം ചെയ്ത് വരുന്നു.

ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എംഎൽഎ, എംപി ,ത്രിതല പഞ്ചായത്ത്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് എന്നിവയിൽനിന്നും വിവിധതരം ഫണ്ടുകൾ ലഭ്യമായിട്ടുണ്ട്.

2007 ൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു

സ്കൂളിൻറെ പ്രവർത്തനത്തിൽ പിടിഎ കമ്മിറ്റിയുടെയും നാട്ടുകാരുടെയും സഹകരണങ്ങൾ എല്ലായിപ്പോഴും ലഭിച്ചുവരുന്നുനാലാം ക്ലാസ് പഠനം പൂർത്തിയായി യാത്ര ചെയ്തു വേണം യുപി സ്കൂളിൽ എത്താൻ സ്കൂൾ യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യണമെന്ന രക്ഷിതാക്കൾ ആവശ്യം ഇപ്പോഴും നിലനിൽക്കുന്നു.