ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും തേൻമാവും

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടനും തേൻമാവും


വളരെ നല്ല സ്വഭാവൂം പ്രായത്തിൽ കവിഞ്ഞ പക്വതയും ഉളളകുുട്ടിയായിരുന്നു ഉണ്ണിക്കുട്ടൻ.വീട്ടിൽ എല്ലാവരുടേയും കണ്ണിലുണ്ണിയായിരുന്നു അവൻ.അവൻെറ കുൂട്ടുകാരിൽ ഏറ്റവും നല്ല കുൂട്ടുകാരൻ മുറ്റത്തു നിൽക്കുന്ന തേൻമാവായിരുന്നു.അവൻ എന്നും മാവിൻചോട്ടിൽ ഇരുന്നു കളിക്കുകയും മാവിൽ കൂടുകൂട്ടാൻ വരുന്ന കിളികളോടും അണ്ണാറകണ്ണൻമാരോടുമൊ‍ക്കെ കഥകൾ പറയുമായിരുന്നു.അവരുടെ സന്തോഷത്തിനു വേണ്ടി മാവ് ധാരാളം മധുരമുളള മാമ്പഴങ്ങൾ നൽകുമായിരുന്നു.ഒരു ദിവസം ഉണ്ണികുട്ടൻ മാമ്പഴവുമായി വീട്ടിലേക്കു ചെന്നപ്പോൾ അവൻെറ അച്ഛനും അമ്മയും തേൻമാവ് മുറിക്കുന്ന കാര്യം പറയുന്നത് കേട്ടു.അതു കേട്ടപ്പോൾ അവനു വിഷമമായി.അവൻ അവരോട് മാവ് മുറിക്കരുതെന്നും അതു നമുക്ക് തണലും ഫലവും തരും അതുകൂടാതെ അതിൽ താമസിക്കുന്ന കിളികൾക്കും അണ്ണാറക്കണ്ണൻമാർക്കും വാസസ്ഥലം നഷ്ടമാകും.അതുകേട്ട മാതാപിതാക്കൾക്കു അവരുടെ തെററ് മനസ്സിലായി.ഉണ്ണികുട്ടൻ കുട്ടുകാരനായ തേൻമാവിനെ പോയി കെട്ടിപിടിച്ചു.

ഫൗസിയ
4 B ജി എൽ പി എസ് മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ