ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/'ആതുരസേവനത്തിന്റെ വിളക്ക് '

Schoolwiki സംരംഭത്തിൽ നിന്ന്
'ആതുരസേവനത്തിന്റെ വിളക്ക് '

ഫ്ലോറൻസ് നൈറ്റിംഗലിന്റെ ഇരുന്നൂറാം ജന്മവാർഷികമായ 2020 ലോകാരോഗ്യ സംഘടനാ ആതുരസേവകരുടെ വർഷമായി ആണ് ആചരിക്കുന്നത്.യുദ്ധത്തിൽ പരുക്കേറ്റവരെ രാത്രിയിൽ വിളക്കും കൈയ്യിലേന്തി ശുശ്രുഷിച്ചിരുന്ന നൈറ്റിംഗൽ ,ശരിക്കും വിളക്കേന്തിയ മാലാഖ തന്നെ ആയിരുന്നു.നഴ്‌സിങ് എന്ന പ്രഫഷന് എന്ന് കാണുന്ന അംഗീകാരം നേടിക്കൊടുത്തത് അവരുടെ സമർപ്പിത ജീവിതമാണ്.ബ്രിട്ടീഷ് ധനിക കുടുംബത്തിലെ അംഗമായി 1820 മെയ് 12 ന് ആയിരുന്നു ഫ്ലോറൻസ് നൈറ്റിംഗിൽ ജനിച്ചത്.ഇറ്റാലിയൻ നഗരമായ ഫ്ലോറൻസിൽ ജനിച്ചതിനാൽ അവരുടെ മാതാപിതാക്കൾ അവർക്കു എ നഗരത്തിന്റെ പേരുതന്നെ ഇടുകയായിരുന്നു.എതിർപ്പുകളെ എല്ലാം മറികടന്നു നഴ്സിംഗ് പഠിക്കാനായി നൈറ്റിംഗേൽ ജർമനിയിൽ എത്തി .പഠനം കഴിഞ്ഞു ലണ്ടണിൽ ജോലിക്കായി തിരിച്ചെത്തി.1854 ലെ യുദ്ധത്തിൽ പരുക്കേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥകണ്ട്‌ നൈറ്റിംഗേൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ പോലും അവരെ ശ്രുശ്രുഷിച്ചിരുന്നു വെളിച്ചവുമയി വന്ന മാലാഖയായിട്ടാണ് പട്ടാളക്കാർ ഫ്ലോറൻസിനെ കണ്ടത്.അവർ അവരെ "ലേഡി വിത്ത് ദി ലാംപ് "എന്ന് വിളിച്ചു.വിശ്രമം ഇല്ലാത്ത ജീവിതം അവരെ ഒരു രോഗിയാക്കി മാറ്റി.80 ആം വയസ്സിൽ കാഴ്ചശക്തി പൂർണമായി നഷ്ടപെട്ട അവർ കിടപ്പിലായി.1910 ഓഗസ്റ്റ് 13 നു അവരുടെ 90 ആം വയസ്സിൽ അവർ അന്തരിച്ചു.

ദുർഗ്ഗാലക്ഷ്മി
3 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം