ജി എൽ പി എസ് പെരിയങ്ങാനം/അക്ഷരവൃക്ഷം/ വായനാക്കുറിപ്പ്

വായനാക്കുറിപ്പ്


കനക രാഘവൻ പുനരാഖ്യാനം ചെയ്ത പുതിയ പാഠം ഈസോപ് കഥകളിലെ "ബുദ്ധി" എന്ന കഥയാണ് ഞാൻ വായിച്ചത്. ഈ പുസ്തകത്തിൽ പതിനെട്ടോളം കഥകൾ അടങ്ങിയിട്ടുണ്ട്. അതിൽ അഞ്ചാമത്തെ കഥയാണ് "ബുദ്ധി". വളരെ ലളിതമായ ഭാഷയിലും കുട്ടികൾ ക്ക് വായിക്കാൻ പറ്റുന്ന രീതിയിലുമാണ് ഇതിലെ ഓരോ കഥയും രചിച്ചിരിക്കുന്നത്. ബഹു വർണ്ണ ചിത്രങ്ങളോട് കൂടിയ ഈ പുസ്തകം ആരെയും ആകർഷിക്കുന്നു.

മാനും കുറുക്കനും ചെന്നായയും കാട്ടിലെ രാജാവായ സിംഹവും ആണ് ബുദ്ധി എന്ന കഥയിലെ കഥാപാത്രങ്ങൾ. വളരെ രസകരമായ കഥയാണ് ഇത്. സിംഹവും കുറുക്കനും ചെന്നായയും ഒരു മാനിനെ പിടികൂടി. എന്നാൽ അത് മൂന്നുപേർക്കും കൂടി തുല്യമായി പങ്കുവെക്കുന്നതിനോട് സിംഹത്തിനു യോജിപ്പുണ്ടായിരുന്നില്ല. സിംഹം നിമിഷനേരം കൊണ്ട് ചെന്നായയുടെ കഥ കഴിച്ചു. കുറുക്കനോട് ഭക്ഷണം പങ്കുവയ്ക്കാൻ പറഞ്ഞപ്പോൾ കുറുക്കൻ വല്ലാത്ത വിഷമത്തിലായി. പാതി ഭക്ഷണം ഞാൻ എടുത്താൽ സിംഹം തന്നെയും വകവരുത്തുമെന്നു കരുതി കുറുക്കൻ ഒരു ചെറിയ ഭാഗം മാത്രം എടുത്ത് ബാക്കി മുഴുവനും സിംഹത്തിനു നൽകി. സിംഹം കുറുക്കനെ അഭിനന്ദിച്ചു. "നീ എങ്ങനെയാണു ഇങ്ങനെ പങ്കുവയ്ക്കാൻ പഠിച്ചത്" എന്ന സിംഹത്തിന്റെ ചോദ്യത്തിന് ചത്തു കിടക്കുന്ന ചെന്നായയാണ് തന്നെ അത് പഠിപ്പിച്ചത് എന്ന കുറുക്കന്റെ ഭവ്യതയോടെയുള്ള മറുപടിയിൽ സിംഹം സ്തംഭിച്ചു പോകുന്നിടത്താണ് കഥ അവസാനിക്കുന്നത്. വെറുമൊരു കഥയ്ക്കപ്പുറം ഒരു പാഠം കൂടി പകരുന്ന ഈ കഥ എന്നെ ഏറെ ചിന്തിപ്പിച്ചു.


GAUTHAMKRISHNA K P
3 A ജി എൽ പി എസ് പെരിയങ്ങാനം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം