ജി എൽ പി എസ് പുഞ്ച/അക്ഷരവൃക്ഷം/ ആരോഗ്യപ്രവർത്തകരേ നന്ദി
ആരോഗ്യപ്രവർത്തകരേ നന്ദി
കൊറോണ അഥവാ, covid 19 എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തെയും പിടിച്ചുലച്ചു. അന്നുമുതൽ ഇന്ന് വരെ കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധിപേർക്ക് കൊറോണ വൈറസ് ബാധിച്ചു. കൊറോണാ വൈറസിനെ തുരത്താൻ ഡോക്ടർമാർ നഴ്സുമാർ ഹെൽത്ത് ഇൻസ്പെക്ടർ മാർ ആശാവർക്കർമാർ ആശുപത്രി ജീവനക്കാർ മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങി വലിയ ഒരു വിഭാഗം ആളുകൾ തന്നെ ഉണ്ട്. എങ്കിലും ഡോക്ടർമാരുടെയും സിസ്റ്റർ മാരുടെയും സേവനം എടുത്തുപറയേണ്ടതുണ്ട്. ഏവരെയും രോഗത്തിൽ നിന്ന് മോചിപ്പിക്കാൻ സദാ കഠിനാധ്വാനം ചെയ്യുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. സ്വന്തം കുടുംബത്തിൽ നിന്ന് അകന്നു ഇവർ രോഗികളെ ശുശ്രൂഷിക്കുന്നു. സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് വീട്ടിൽ ഇരിക്കുന്ന നമുക്ക് ഓരോരുത്തർക്കും സ്വന്തം ജീവൻ മറന്ന് രോഗബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് അവരുടെ ആരോഗ്യത്തിനും നന്മക്കും വേണ്ടി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം