ജി എൽ പി എസ് പാക്കം/പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി
ഗോത്രവർഗ വിദ്യാർത്ഥികൾക്കിടയിലുള്ള സാംക്രമികരോഗങ്ങൾ പോഷകാഹാരക്കുറവ് കൊണ്ടുള്ള അസുഖങ്ങൾ ഇവയെല്ലാം അവരുടെ പഠനപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അവർക്കു മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിനായി സ്കൂളിൽ വിവിധതരത്തിലുള്ള പഴങ്ങൾ (സ്കൂളിൽ ഉള്ളതും ശേഖരിച്ചതും)പതിവായി വിതരണം ചെയ്യുകയും ഉച്ചഭക്ഷണത്തോടൊപ്പം തകര ,വിവിധയിനം ചീര, മുളങ്കുമ്പ്,ഔഷധക്കഞ്ഞി തുടങ്ങിയവ പതിവായി നൽകി വരുന്നു ഇത് അവരുടെ പഠനമേഖലയിലെ പുരോഗമനമാറ്റങ്ങൾക്കു കാരണമായി,
യോഗപരിശീലനം ...
...യോഗയിൽ പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകർ കുട്ടികൾക്ക് പതിവായി യോഗാക്ലാസ്സുകൾ നൽകുന്നു അതു കുട്ടികളുടെ ഏകാഗ്രതയും ബുദ്ധിയും മെച്ചപ്പെടാനും അവരുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വർധിപ്പിക്കുകയും ചെയ്യുന്നു.