ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/കൊറോണ നാടിന് ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാടിന് ആപത്ത്

കൂട്ടുകാരെ,നമ്മൾ ഈ വെക്കേഷനിൽ മഹാമാരിയായ കൊറോണയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് കോവിഡ് 19.ഇത് ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം ചൈനയിലെ വുഹാൻ ആണ്.ഇത് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു.നിരവധി ആളുകളെ ഈ രോഗം മരണത്തിലേക്കു തള്ളിവിട്ടു.മുഖ്യമായും ശ്വാസ നാളിയെയാണ് ഈ വൈറസ് ബാധിക്കുക.ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ട് പ്രതിരോധം മാത്രമേയുള്ളു പോംവഴി.അതുകൊണ്ട് കൂട്ടുകാരെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം.നമ്മുടെ നാടിനുവേണ്ടി ഉറക്കമൊഴിച്ചു നടക്കുന്ന ഡോക്ടർമാർ, വെള്ള ഉടുപ്പിട്ട മാലാഖമാരായ നേഴ്സുമാർ,നിയമപാലകർ,സർക്കാർ ഇവരെയൊക്കെ അനുസരിച്ച് നമുക്ക് മുന്നോട്ടു പോകാം. കൂട്ടുകാരെ നമുക്ക് ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാം.പുറത്തിറങ്ങാതെ നല്ലൊരു നാളേയ്ക്കുവേണ്ടി ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വെക്കേഷൻ മുന്നോട്ടു കൊണ്ടുപോകാം.ഇനി ഇതുപോലെ ഒരു വൈറസ് വരാതിരിക്കട്ടെ.എല്ലാവർക്കും നല്ലതു മാത്രം വരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം.

അനുശ്രീ.കെ
4 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം