ജി എൽ പി എസ് നടുവട്ടം/അക്ഷരവൃക്ഷം/നല്ല തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല തിരിച്ചറിവുകൾ      

ഒരു അദ്ധ്യാപകനാണ് ഗീതുവിന്റെ അച്ഛൻ. ജോലിയ്ക്ക് പോകുന്നതിനോടൊപ്പം അദ്ദേഹം കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നടത്താനും പോകുമായിരുന്നു. അദ്ദേഹം ശുചിത്വത്തെക്കുറിച്ചും നമ്മൾക്ക് അതുകൊണ്ട് എന്തൊക്കെ ഗുണങ്ങളുണ്ടെന്നും മനസ്സിലാക്കിക്കൊടുക്കും.പക്ഷെ ഗീതുവിന്റെ അച്ഛൻ ശുചിത്വമൊന്നും അത്രപാലിക്കില്ലായിരുന്നു.

തന്റെ വീട്ടിലെ മാലിന്യങ്ങൾ അദ്ദേഹം ജോലിക്ക് പോകുന്ന വഴിക്ക് എവിടെയെങ്കിലും പുഴയിലോ കുറ്റിക്കാട്ടിലോ ഒക്കെ വലിച്ചെറിയുകയാണ് ചെയ്യുന്നത്.അങ്ങനെയിരിക്കെ പെട്ടന്ന് വലിയ വെള്ളപ്പൊക്കമുണ്ടായി. പുഴകളെല്ലം നിറഞ്ഞ് എല്ലായിടത്തും വെള്ളമായി.മാലിന്യങ്ങൾ എല്ലാം എല്ലാവരുടെയും പറമ്പിലും വീട്ടിലും ഒക്കെ അടിഞ്ഞു. ഗീതുവിന്റെ വീട്ടിലും മാലിന്യം നിറഞ്ഞു.അങ്ങനെ തന്റെ തെറ്റുകൾ അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തം വീടും സ്ഥലവും വൃത്തിയായി ഇരിക്കാൻ മാലിന്യങ്ങൾ പലരും വലിച്ചെറിയുന്നു. നല്ല ആഹാരവും ശുദ്ധമായ വായുവും വെള്ളവും ഉണ്ടെങ്കിലെ നമുക്ക് ആരോഗ്യവും ഉണ്ടാവൂ. നല്ല ആരോഗ്യമുണ്ടെങ്കിൽ നമ്മുടെ പ്രതിരോധശേഷിയും കൂടും.താൻ ചെയ്തത് തെറ്റാണെന്നും സ്വന്തം ശുചിത്വത്തിനൊപ്പം പരിസ്ഥിതിയുടെ ശുചിത്വവും പ്രകൃതി സ്നേഹവും ഒരു മനുഷ്യന് വേണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

ഗോപിക ജി എൻ
3 A ഗവ : എൽ. പി. എസ് നടുവട്ടം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ