കരുതൽ     

മാലോകരെ കേട്ടിടേണം
കേട്ട കാര്യം പാലിക്കേണം
കൊറോണയെ നമുക്കീ
നാട്ടിൽ നിന്നും തുരത്തിടേണം
വീട്ടിൽ തന്നെ ഇരിക്കേണം.
കൈ കഴുകേണം ഇടയ്ക്കിടെ
സോപ്പോ ഹാൻ്റ് വാഷുകൊണ്ടോ.
തൂവാലയോടിഷ്യൂവോ
കരുതേണം കൈയിലെപ്പോഴും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
ഇവ നന്നായ് ഉപയോഗിക്കേണം
കൈകൾ  ശുചിയാക്കാം ഇടയ്ക്കിടെ
സാനിറ്റൈസർ കൊണ്ടു നമുക്ക്.
പുറത്തൊട്ടു പോകീടുകിൽ
മുഖത്തൊരാവരണം വേണം.
മറന്നിടായ്ക നമ്മൾ
സാമൂഹികാകലം പാലിക്കാൻ.
ഓർത്തീടുക നമ്മളെന്നുമീ
മഹാമാരി തൻ്റെ കാര്യം
കാത്തീടുക വീടും ചുറ്റു-
പാടുമെല്ലാം വൃത്തിയായ്ത്തന്നെ.
പാലിക്കേണം നമ്മളെന്നും
ഭരണാധികാരികൾ തൻ
വാക്കുകൾ ,
ഭയമല്ല ജാഗ്രത
ഒന്നേ നമുക്കു വേണ്ടൂ.
ഓർത്തിടേണം നമ്മളീ
ആതുരശുശ്രൂഷകർ തൻ
കരുതലും ത്യാഗവും.
കൂട്ടരേ നമുക്കൊരുമിച്ച് നേരിടാം
വേഗം തുരത്താമീ വൈറസിനെ. 
 

തീർത്ഥപ്രദീപ്
2 B ഗവ എൽ പി എസ് നടുവട്ടം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത