ജി എൽ പി എസ് ചളിപ്പാടം/ മുൻ സാരഥികൾ/ പ്രധാന അധ്യാപകർ/വത്സമ്മ പി.ജെ
ജനനം 1959 ഡിസംബർ 25ന്. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയിൽ. 1983 ഡിസംബർ 3 ന് ചുള്ളിക്കാപറമ്പ് ജി.എൽ.പി.സ്കൂളിൽ അധ്യാപന ജീവിതത്തിന് തുടക്കം. തുടർന്ന് ജി.യു.പി.എസ്.ചെറുവാടി, എ.എം.എൽ.പി.എസ്. അനന്തായൂർ, ജി.യു.പി.എസ്.ചുണ്ടത്തുപൊയിൽ, ജി.യു.പി.എസ്.മൂർക്കനാട് എന്നീ സ്കൂളുകളിൽ അധ്യാപികയായി സേവനം. 2015 ജൂൺ 2 മുതൽ ചളിപ്പാടം ജി.എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയായി പ്രൊമോഷൻ. 32 വർഷത്തെ അധ്യാപന ജീവിതം നൽകിയ നല്ല അനുഭവങ്ങളെ സ്മരിച്ചു കൊണ്ട് ഏറെ സംതൃപ്തിയോടെ 2016 മാർച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട.
ഭർത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേർഡ് എച്ച്.എം, പുത്തലം ജി.എൽ.പി.സ്കൂൾ) മക്കൾ സുമ മരിയ മാത്യുസ്, എമിൽ ടോം മാത്യുസ്. താമസം മലപ്പുുറം ജില്ലയിലെ വാലില്ലാപുഴയിൽ.