ജി എൽ പി എസ് ചളിപ്പാടം/ മുൻ സാരഥികൾ/ പ്രധാന അധ്യാപകർ/രാധ.പി.കെ
രാധ പി.കെ
1965 ഏപ്രിൽ 15 ന് ജനനം.പ്രാഥമിക വിദ്യാഭ്യാസം കാരക്കുന്ന് എ.യു.പി.സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കാരക്കുന്ന് ഗവ.ഹൈസ്കൂളിലും. മഞ്ചേരി N.S.S. കോളേജിൽ നിന്ന് പി.ഡി.സിയും മമ്പാട് M.E.S. കോളേജിൽ നിന്ന് ബി.എ.(Economics) യും കരസ്ഥമാക്കി.മലപ്പുറം ഗവ.ടി.ടി.ഐയിൽ നിന്നും T.T.C. (1986-88)കഴിഞ്ഞു.പട്ടണംകുണ്ട് ജി.എൽ.പി.സ്കൂളിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആദ്യ നിയമനം.14-06-1990 മുതൽ 31-03-1991 വരെ പട്ടണംകുണ്ടിൽ സേവനം.1991 ഒക്ടോബർ മുതൽ 1992 മാർച്ച് 31 വരെ ചളിപ്പാടം ജി.എൽ.പി.സ്കൂളിലും 1992 ജൂൺ മുതൽ 1993 മാർച്ച് 31 വരെ ചെമ്പക്കുത്ത് ജി.എൽ.പി.സ്കൂളിലും സേവനം.07-06-1993 ന് പത്തപ്പിരിയം ജി.യു.പി.സ്കൂളിൽ ആദ്യ പി.എസ്.സി.നിയമനം.1993 ജൂലൈ മുതൽ 1995 ജൂലൈ വരെ ചെമ്പക്കുത്ത് ജി.എൽ.പി.സ്കൂളിലും20-07-1995 മുതൽ 10-06-2011 വരെ പത്തപ്പിരിയം ഗവ.യു.പി.സ്കൂളിലും സേവനം.11-06-2011 ന് ഹെഡ്മിസ്ട്രസായി പ്രൊമോഷൻ.11-06-2011 മുതൽ 16-02-2012 വരെ തിരൂർ സബ് ജില്ലയിലെ സൗത്ത് പല്ലാർ ജി.എൽ.പി.സ്കൂളിൽ ഹെഡ് മിസ് ട്രസ്. 16-02-2012 മുതൽ 02-06-2014 വരെ നിലമ്പൂർ ജി.എം.യു.പി.സ്കൂളിൽ എച്ച്.എം. 06-06-2014 മുതൽ 02-06-2015 വരെ മഞ്ചേരി സബ് ജില്ലയിലെ ചളിപ്പാടം ഗവ.എൽ.പി.സ്കൂളിൽ പ്രധാന അധ്യാപിക.02-06-2015 ന് പത്തപ്പിരിയം ജി.എം.എൽ.പി.സ്കൂളിലേക്ക് സ്ഥലമാററം. 02-06-2015 മുതൽ പത്തപ്പിരിയം ജി.എം.എൽ.പി.സ്കൂളിൽ ഏറെ അഭിമാനത്തോടെ നിറഞ്ഞ സംതൃപ്തിയോടെ സേവനം തുടരുന്നു.
ഭർത്താവ് മലപ്പുറം പോലീസ് കൺട്രോൾ റൂം എസ്.ഐ. വേലായുധൻ. മക്കൾ വിദ്യാർത്ഥികളായ മനു പ്രസാദ്, അപർണ.