ജി എൽ പി എസ് ചളിപ്പാടം/രക്ഷിതാക്കളുടെ താളുകൾ/മയിലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോൾ

മയിൽ


ഏതോ പുലർ കാലത്ത് വെള്ളാർത്തലയിൽ നിന്നു കേട്ട ശബ്ദം മയിലുകളുടേതായിരുന്നുവെന്നു് എൻെറ മോൻ എന്നോട് പറഞ്ഞു.മയിലുകളെ അവനെന്നും ഇഷ്ടമായിരുന്നു.ഗൂഡല്ലൂർ കടന്ന് യാത്രയാകുമ്പോൾ അപൂർവ്വമായി കാണാറുള്ള മയിലുകൾ അവനെന്നും അത്ഭുതമായിരുന്നു. അവയുടെ പീലിക്കണ്ണുകളിലെ മഴവില്ലിനെക്കുറിച്ചവൻ വാചാലനാകാറുണ്ടായിരുന്നു.ഇന്ന് ഞങ്ങളുടെ വീടിൻെറ പിന്നാമ്പുറങ്ങളിലും മയിലുകൾ ഒററക്കുും കൂട്ടത്തോടെയും എത്താൻ തുടങ്ങി. പവിയേട്ടൻെറ വീട്ടിറമ്പത്ത്ഒഴിച്ചുവെക്കുന്ന വെള്ളം കുടിക്കുവാൻ അവക്ക് ഒരു സ‍ങ്കോചവും ഇല്ലാതായിരിക്കുന്നു. എൻെറ അമ്മയോട് കിന്നാരം പറയുവാനും കുണുങ്ങി കുണുങ്ങി മോഹിപ്പിച്ചു നടക്കാനും അവക്കു ഒരു മടിയുമില്ലാതായിരിക്കുന്നു.അപൂർവ്വമായി എന്നെയൊക്കെ കാണുമ്പോൾ ഏത